ആരാണ് ഇന്ത്യയുടെ പുതിയ ആരോഗ്യമന്ത്രി; മന്‍സൂഖിനെ കുറിച്ച് അറിയേണ്ടതെല്ലാം...
ദില്ലി: ഗുജറാത്തില്‍ നിന്നുള്ള മന്‍സൂഖ് ലക്ഷ്മണ്‍ ഭായ് മണ്ഡവിയ ആണ് ഇന്ത്യയുടെ പുതിയ ആരോഗ്യ മന്ത്രി. ആരോഗ്യം, കുടുംബ ക്ഷേമം എന്നിവയ്ക്ക് പുറമെ, തുറമുഖം, രാസവളം എന്നിവയുടെ സഹമന്ത്രി പദവിയും ഇദ്ദേഹത്തിനാണ്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ മണ്ഡവിയ ലളിത ജീവിതം നയിക്കുന്നതിലൂടെ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉണര്‍ത്തി നിരവധി പദയാത്രകള്‍ നടത്തിയ വ്യക്തിയാണ് ഇദ്ദേഹം. 2015ല്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സുസ്ഥിര വികസനം എന്ന വിഷയത്തില്‍ പ്രസംഗിച്ചിരുന്നു. പലപ്പോഴും പാര്‍ലമെന്റിലെത്തിയിരുന്നത് സൈക്കിലാണ്. അദ്ദേഹത്തിന്റെ ഇത്തരം യാത്രകള്‍ നേരത്തെ വാര്‍ത്തയായിരുന്നു.

ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലുള്ള ഹനോല്‍ ഗ്രാമത്തിലാണ് ജനനം. ഭാവ്‌നഗര്‍ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വളരെ പ്രധാനമാണ്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം മുക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹര്‍ഷ വര്‍ധനെ മാറ്റിയതും മണ്ഡവിയയെ ആരോഗ്യമന്ത്രിയാക്കിയതും.
എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഗുജറാത്തിലെ പ്രായം കുറഞ്ഞ എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന് സ്വന്തമാണ്. 2012ലാണ് ആദ്യം രാജ്യസഭയിലെത്തിയത്. പിന്നീട് വീണ്ടും തിരഞ്ഞെടുപ്പക്കപ്പെട്ടു. 2016 മുതല്‍ 2019 വരെ ഗതാഗത വകുപ്പില്‍ സഹമന്ത്രിയായിരുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല, ചൈന, ഇസ്രായേല്‍, ഒമാന്‍, നേപ്പാള്‍, ദുബായ്, ഉസ്‌ബെക്കിസ്താന്‍, ബ്രിട്ടന്‍, ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന, കെനിയ, ഉഗാണ്ട, താന്‍സാനിയ, റുവാണ്ട, അള്‍ജീരിയ, ഹംഗറി, സ്വാസിലാന്റ്, സാംബിയ, ന്യൂസിലാന്റ്, ഫിജി, ആസ്‌ത്രേലിയ, ടോംഗ തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications