ദില്ലിയില്‍ 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടില്ല
ദില്ലി: പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഇനി ദില്ലിയിലെ നിരത്തിലിറങ്ങില്ല. പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ദില്ലി റോഡ് ഗതാഗത വകുപ്പിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.
ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കാനും ഇത്തരം വാഹനങ്ങളുടെ പട്ടിക ദില്ലി ട്രാഫിക് പോലീസിന് കൈമാറാനും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ മലിനീകരണം തടയാനുള്ള ഗതാഗത നിയമങ്ങള്‍ ഫലപ്രദമായി നടക്കുന്നില്ല എന്ന പരാതി പരിഗണിക്കവെയാണ് കോടതിയുട പരാമര്‍ശം.

ദില്ലിയില്‍ നിലവില്‍ പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ദില്ലിയിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമുണ്ട്. മറ്റ് സംസ്ഥാനങ്ങലില്‍ നിന്ന് ഇത്തരം വാഹനങ്ങള്‍ ദില്ലിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications