കര്‍ണാടക: 17 വിമതരും നാളെ ബിജെപിയില്‍ ചേരും: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുക താമര ചിഹ്നത്തില്‍
ബെംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 17 കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍ നാളെ ബിജെപിയില്‍ ചേരും. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ രമേഷ് കുമാറിന്റെ നടപടി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ബിജെപി പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 14 ന് ബിജെപിയില്‍ ചേരുന്ന വിമത നേതാക്കള്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സിഎന്‍ അശ്വന്ത് നാരായണ മാധ്യമങ്ങളോട് പറഞ്ഞു. 'അവര്‍ (വിമതര്‍) ബിജെപിയില്‍ ചേരാനും തങ്ങളുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ അവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ്'- അശ്വന്ത് നാരായണ പറഞ്ഞു.

മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നാളെ 10 .30 ന് ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് 17 പേരും ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതി വിധി വന്നതിന് പിന്നാലെ ചില വിമത നേതാക്കള്‍ അശ്വന്ത് നാരായണയോടൊപ്പം പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി നളിന്‍ കുമാര്‍ കട്ടീലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സ്പീക്കറുടെ അയോഗ്യതാ നടപടി സുപ്രീംകോടതി അംഗീകരിച്ചെങ്കിലും നിയമസഭയുടെ കാലാവധി കഴിഞ്ഞുന്നത് വരെ ഏര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് വിലക്ക് കോടതി റദ്ദാക്കിയിട്ടുണ്ട്. ഇത് ബിജെപിക്ക് വിമതര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ബിജെപിയില്‍ ചേരുന്നതോടെ ഡിസംബര്‍ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിമതര്‍ താമര ചിഹ്നത്തിലാവും ജനവിധി തേടുക.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications