കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക: 17 വിമതരും നാളെ ബിജെപിയില്‍ ചേരും: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുക താമര ചിഹ്നത്തില്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 17 കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍ നാളെ ബിജെപിയില്‍ ചേരും. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ രമേഷ് കുമാറിന്‍റെ നടപടി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ബിജെപി പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 14 ന് ബിജെപിയില്‍ ചേരുന്ന വിമത നേതാക്കള്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സിഎന്‍ അശ്വന്ത് നാരായണ മാധ്യമങ്ങളോട് പറഞ്ഞു. 'അവര്‍ (വിമതര്‍) ബിജെപിയില്‍ ചേരാനും തങ്ങളുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ അവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ്'- അശ്വന്ത് നാരായണ പറഞ്ഞു.

 karntka

മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സംസ്ഥാന പ്രസിഡന്‍റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നാളെ 10 .30 ന് ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് 17 പേരും ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതി വിധി വന്നതിന് പിന്നാലെ ചില വിമത നേതാക്കള്‍ അശ്വന്ത് നാരായണയോടൊപ്പം പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി നളിന്‍ കുമാര്‍ കട്ടീലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന്; വിമതരുടെ 'വിധി'യും ഇന്നറിയാംഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന്; വിമതരുടെ 'വിധി'യും ഇന്നറിയാം

സ്പീക്കറുടെ അയോഗ്യതാ നടപടി സുപ്രീംകോടതി അംഗീകരിച്ചെങ്കിലും നിയമസഭയുടെ കാലാവധി കഴിഞ്ഞുന്നത് വരെ ഏര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് വിലക്ക് കോടതി റദ്ദാക്കിയിട്ടുണ്ട്. ഇത് ബിജെപിക്ക് വിമതര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ബിജെപിയില്‍ ചേരുന്നതോടെ ഡിസംബര്‍ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിമതര്‍ താമര ചിഹ്നത്തിലാവും ജനവിധി തേടുക.

കര്‍ണാടകം;കൂറുമാറിയ 17 പേരും അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി! പക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാംകര്‍ണാടകം;കൂറുമാറിയ 17 പേരും അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി! പക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം

English summary
all disqualified rebel KArnataka MLAs to join BJP tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X