വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ ഇതുവരേയും തീരുമാനമായില്ല; പ്രചരണം തെറ്റ്
ദില്ലി: കൊവിഡ്-19 പ്രതിസന്ധി നിലവില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ക്കൂളുകളോ കോളെജുകളോ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളോ തുറക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരേയും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുഴുവന്‍ സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് വിഷയത്തില്‍ ആഭ്യന്ത്ര മന്ത്രാലയം പ്രസ്താവന ഇറക്കുന്നത്.

'ആ തരത്തിലുള്ള യാതൊരു തീരുമാനവും ആഭ്യന്തര മന്ത്രാലയം എടുത്തിട്ടില്ല. രാജ്യത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.' ആഭ്യന്തര മന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് പകുതിയോടെയോ ലോക്ക്ഡൗണിന് ശേഷമോ ആണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍ അടച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. മാര്‍ച്ച് 24 നാണ് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് 21 ദിവസം നീണ്ട് നില്ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഗ്രീന്‍, ഓറഞ്ച് സോണുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. മുപ്പത് ശതമാനം ഹാജരോടെ ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ഈ കാലയളവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള കുട്ടികള്‍ മുഴുവന്‍ ക്ലാസുകളും പ്രവര്‍ത്തന സജ്ജമാകുന്നതുവരെ വീടുകളില്‍ തുടരണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തിയത്.
ക്ലാസുകള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ആറടി ദുരമുണ്ടായിരിക്കണം. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടി വരും. തുടക്കത്തില്‍ സ്ക്കൂള് കാന്റനുകള്‍ തുറക്കില്ല. വിദ്യാര്‍ത്ഥികളോട് ഉ്ച്ചഭക്ഷണം കൊണ്ട് വരാന്‍ ആവശ്യപ്പെടും. ആദ്യ കുറച്ച് മാസങ്ങളില്‍ സ്ക്കൂളില്‍ അസംബ്ലിയും ഉണ്ടായിരിക്കുന്നതല്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
9,10,11,12 ക്ലാസിലെ കുട്ടികള്‍ക്കാവും ആദ്യം സ്ക്കൂളുകള്‍ തുറക്കുക. തിര്‍ന്ന കുട്ടികള്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതും, മാസ്ക് ധരിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications