Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ ബിജെപിക്ക് കഴിയുമോ

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ ഇന്ത്യക്ക് കഴിയുമോ...? കഴിയും എന്ന പ്രതീക്ഷയാണ് ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങിനുള്ളത്. എല്ലാ ശ്രമങ്ങളും ദാവൂദിനെ അറസ്റ്റ് ചെയ്യാനാണ് നടക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്.

ദാവൂദ് ഇപ്പോള്‍ പാകിസ്താനിലുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ട മൊഴി നല്‍കിയിരുന്നതും ഇങ്ങനെയായിരുന്നു.

മുംബൈ സ്‌ഫോടനപരമ്പരയുടെ മുഖ്യ ആസൂത്രകനായ ദാവൂദിനെ പിടിക്കാന്‍ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ദാവൂദ് എവിടെയാണെങ്കിലും അയാളെ അറസ്റ്റ് ചെയ്യുമെന്നക്കെയാണ് രാജ്‌നാഥ് സിങ് പറയുന്നത്. അതെന്തായാലും കാത്തിരുന്നു കാണാം.

ആരാണ് ദാവൂദ്

ആരാണ് ദാവൂദ്

മുംബൈ അധോലോകത്തിന്റെ നായകന്‍. ഡി കമ്പനിയുടെ ഉപജ്ഞാതാവ്. ഇന്റര്‍ പോള്‍ തേടുന്ന കൊടും ക്രിമിനല്‍.

മുംബൈ സ്‌ഫോടന പരമ്പര

മുംബൈ സ്‌ഫോടന പരമ്പര

1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയുടെ ആസൂത്രകന്‍ ദാവൂദ് ഇബ്രാഹിം ആണെന്നാണ് കരുതുന്നത്. 300 പേരാണ് അന്ന് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.

സിനിമയും ക്രിക്കറ്റും

സിനിമയും ക്രിക്കറ്റും

കോടികളുടെ ബിസിനസ് നടക്കുന്ന സിനിമ വ്യവസായവും ക്രിക്കറ്റും ദാവൂദ് ഇബ്രാഹിമിന്റെ പ്രിയമേഖലകളാണ്. ബോളിവുഡ് സിനിമയിലും ഇന്ത്യന്‍ ക്രിക്കറ്റിലും ദാവൂദിന്റെ സ്വാധീനം പ്രീക്ഷിക്കാവുന്നതിലും അപ്പുറമാണത്രെ.

ഐഎസ്‌ഐ ബന്ധം

ഐഎസ്‌ഐ ബന്ധം

പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ദാവൂദ് എന്നാണ് വിവരം. ഇന്ത്യയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ദാവൂദിന്റെ സംഘങ്ങളുണ്ടാകാറുണ്ടെന്നാണ് വിവരം.

ലാദന്റെ സുഹൃത്ത്?

ലാദന്റെ സുഹൃത്ത്?

അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി അടുത്ത ബന്ധമാണ് ദാവൂദ് ഇബ്രാഹിം പുലര്‍ത്തിയിരുന്നതെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.

ആഗോള ഭീകരന്‍

ആഗോള ഭീകരന്‍

2003 ല്‍ ദാവൂദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2011 ല്‍ ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ഭീകരന്‍മാരായ 10 ക്രിമിനലുകളുടെ പട്ടികയിലെ മൂന്നാമനായിരുന്നു ദാവൂദ്.

പാകിസ്താനിലോ യുഎഇയിലോ

പാകിസ്താനിലോ യുഎഇയിലോ

ദാവൂദ് ഇപ്പോള്‍ പാകിസ്താനില്‍ ഉണ്ടെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാല്‍ യുഎഇയില്‍ എവിടെയോ ആകാം ദാവൂദ് ഇപ്പോഴുള്ളതെന്നും പലരും വിശ്വസിക്കുന്നു.

ദാവൂദിന്റെ മകള്‍, പാകിസ്താന്റെ മരുമകള്‍

ദാവൂദിന്റെ മകള്‍, പാകിസ്താന്റെ മരുമകള്‍

ദാവൂദ് ഇബ്രാഹിമിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ ദാദിന്റെ മകനാണ്.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന് പിന്നിലും ദാവൂദിന്റെ കരങ്ങളുണ്ടോ എന്ന് സംശയിക്കുന്നു.

എങ്ങനെ പിടിക്കും

എങ്ങനെ പിടിക്കും

ഇന്റര്‍പോള്‍ അടക്കമുള്ള ആഗോള ഏജന്‍സികള്‍ വിചാരിച്ചിട്ടും ഇതുവരെ ദാവൂദിനെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയായിരിക്കും രാജ്‌നാഥ് സിങിന്റെ പോലീസ് ദാവൂദിനെ കണ്ടു പിടിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+