എല്ലാ കണ്ണും റഫയിലേക്ക്: ദുല്‍ഖറും ആലിയയും കരീനയും മാത്രമല്ല, രോഹിതിന്റെ ഭാര്യ മുതല്‍ ബേസില്‍ വരെ
ഒരോ ദിവസം കഴിയുന്തോറും റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്ന് ചെന്നുകൊണ്ട് ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍. ഇന്നലെ വൈകീട്ടോടെ മധ്യറഫയിലേക്കും ഇസ്രായേലിന്റെ സൈനിക ടാങ്കുകള്‍ എത്തിച്ചേർന്നു. ഇതോടെ കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേർക്ക് ജീവന്‍ നഷ്ടമായേക്കുമെന്ന ആശങ്കയും ശക്തമായി. അതിനിടെ അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാൻ ഇനിയും വൈകരുതെന്ന് വ്യക്തമാക്കി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് രംഗത്ത് വന്നു.
ഇസ്രായേല്‍ നടത്തുന്ന ആക്രമണം നിർത്താന്‍ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജിയില്‍ കോടതി ഇന്ന് വിധി പറയും. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് തങ്ങളെ തടയാനാകില്ലെന്നും യുദ്ധം മുന്നോട്ടുകൊണ്ടുപോകുമെന്ന നിലപാടുമാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്.

അതേസമയം, ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും റഫയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 'ALL EYES ON RAFAH' (എല്ലാ കണ്ണുകളും റഫയിൽ) ക്യാമ്പയിനില്‍ അണിചേർന്നവരില്‍ മലയാളത്തിലേയും ബോളിവുഡിലേയും നിരവധ പ്രമുഖരുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറി കാമ്പയിനിലാണ് താരങ്ങള്‍ പങ്കാളികളായത്.
ഗാസയിൽ ഉടനടി വെടിനിർത്തല്‍ നടപ്പിലാക്കണമെന്നും പല സെലിബ്രിറ്റികളും ആവശ്യപ്പെടുന്നു. ഫലസ്തീൻ ജനതയെ പിന്തുണച്ച് സംസാരിക്കുന്നു നടി സാമന്ത റൂത്ത് പ്രഭു തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇസ്രായേലിൻ്റെ നടപടികളെ ശക്തമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്യുന്നു. റാഫയിൽ ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ഉദ്ധരിച്ചുകൊണ്ടാണ് സാമന്ത ഒരു സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.
പലസ്തീൻ അവകാശങ്ങൾക്കായി എന്നും പിന്തുണ നൽകുന്ന നടി സ്വര ഭാസ്‌കറും റഫ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളായ സാധാരണക്കാരുടെ മരണത്തിന് കാരണമായ അക്രമത്തിൽ താരം ദേഷ്യവും നിരാശയും പ്രകടിപ്പിക്കുന്നു. "വാക്കുകളില്ല, ഇത് ചെയ്ത, ഇത് പ്രാപ്തമാക്കിയ, ഇതിന് പ്രേരിപ്പിച്ച, ഇതിന് ധനസഹായം നൽകിയ, ഇതിനെ പിന്തുണച്ച, ഇതിനെ സാധാരണമാക്കാൻ ഒരു ആഖ്യാനം ഉണ്ടാക്കിയ, ഇത് ആഘോഷിച്ച വെളുത്ത പുരുഷന്മാർക്ക് (സ്ത്രീകൾക്കും ആളുകൾക്കും) എൻ്റെ ഹൃദയത്തിൽ ശാപങ്ങൾ മാത്രം. ," സ്വര ഭാസ്കർ കുറിച്ചു.
മലയാളത്തില്‍ നിന്നും ദുല്‍ഖർ സല്‍മാന് പുറമെ ബേസിൽ ജോസഫ്, ഭാവന, കീർത്തി സുരേഷ്, നൈല ഉഷ, പാർവതി, നിഖില വിമൽ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ,റിമ കല്ലുങ്കൽ, അന്ന ബെൻ, നിരഞ്ജന, തൻവി റാം, മീരാ നന്ദൻ, മൃദുല, അനുമോൾ,
രമ്യ നമ്പീശൻ, ഷെയിൻ നിഗം, അനാർക്കലി, ഗൗരി കിഷൻ, അനുപമ, ഷറഫുദ്ധീൻ, അശ്വതി ശ്രീകാന്ത്, റോഷ്ന റോയ്, മഖ്ബൂൽ സൽമാൻ എന്നിവരും റഫ അനുകൂല ക്യാമ്പയ്നിന്റെ ഭാഗമായിട്ടുണ്ട്
കേരളത്തിന് പുറത്ത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വൈഫ് രിധിക, ആലിയ, പ്രിയങ്ക ചോപ്ര,കരീന, കാജൽ അഗർ വാൾ, വരുൺ ധവാൻ, രാധിക ആപ്തെ, സോനം കപൂർ, അറ്റ്ലീ, മേഘ ആകാശ്, ത്രിപ്തി ദിമ്രി, ശില്പ റാവു, നോറ ഫത്തേഹി, ഭുമി പട്നെക്കർ രകുൽ പ്രീത്, കൊങ്കണ സെൻ, ദിയ മിർസ എന്നിവരും സോഷ്യല്‍ മീഡിയയില്‍ റഫക്ക് ഐക്യദാൾഢ്യം പ്രഖ്യാപിച്ചവരിലുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications