രജനീകാന്തിന്‍റെ പിന്തുണ തേടി മോദി
ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി രജനീകാന്തിന്റെ പിന്തുണ തേടുന്നതാി റിപ്പോര്‍ട്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് രജനീകാന്തിനെപ്പോലുള്ള ചലച്ചിത്ര താരത്തിന്റെ പിന്തുണ വളരെ അത്യാവശ്യമാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഇന്ന് (ഏപ്രില്‍ 13 ഞായറാഴ്ച) വൈകിട്ട് രജനീകാന്തിന്റെ വസതിയില്‍ എത്തും.
രജനീകാന്തുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും മോദി തമിഴ്‌നാട്ടില്‍ തന്റെ രണ്ടാമത്തെ റാലിയില്‍ പങ്കെടുക്കുക. പലതവണയും പലരാഷ്ട്രീയ കക്ഷികളും രജനീകാന്തിന്റെ പിന്തുണ തേടിയിട്ടുണ്ട്. രജനീകാന്ത് തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ഞായറാഴ്ച ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിവസമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മുന്‍പ് രജനീകാന്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ദൈവം തന്നെ നടനാക്കുകയാണ് ചെയ്തതെന്നും രാഷ്ട്രീയക്കാരന്റെ വേഷം തന്നാല്‍ സ്വീകരിയ്ക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
എന്തായാലും മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പിന്തുണ നല്‍കുന്നതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. രജനീകാന്ത് ബിജെപിയെ പിന്തുണയ്ക്കാനാണ് സാധ്യതയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന.












Click it and Unblock the Notifications