കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെലവ് ചുരുക്കാന്‍ പ്രധാനമന്ത്രി വിദേശയാത്ര ഒഴിവാക്കണം, കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശങ്ങളുമായി സോണിയ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗം രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഇതോടൊപ്പം എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭയോഗത്തിന് ശേഷം പാസാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവും 30 ശതമാനം കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് നിര്‍ണായകമായ തീരുമാനം എടുത്തത്. എംപിമാരുടെ മണ്ഡല വികസന ഫണ്ട് മരവിപ്പിക്കുകയും ആ പണം സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ ഫണ്ടിലേക്ക് മാറ്റുകയും ചെയ്യും. 7500 കോടി രൂപയാണ് ഇതുവഴി സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ എംപി ഫണ്ട് മരവിപ്പിക്കുന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എംപി ഫണ്ട് മരവിപ്പിക്കുന്നതോടെ വികസന മുരടിപ്പ് സംഭവിക്കുമെന്നാണ് മിക്ക എംപിമാരും പറയുന്നത്. ആരോഗ്യമേഖലക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി കേന്ദ്രത്തിന് വേണമെങ്കില്‍ നമ്മുടെ ഭീമമായ പ്രതിരോധ ബജറ്റില്‍ താല്‍ക്കാലികമായ ഒരു ചെറിയ വെട്ടിക്കുറവ് ആലോചിക്കാവുന്നതാണെന്നും പുതിയ ആയുധങ്ങള്‍ വാങ്ങുന്നത് ഒരു വര്‍ഷം നീട്ടിവക്കുന്ന കാര്യവും പരിശോധിക്കാവുന്നതാണെന്ന അഭിപ്രായം വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൊറോണ പ്രതിരോധത്തിന് ഫണ്ട് കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി.

ദില്ലി മോടിപിടിപ്പിക്കല്‍

ദില്ലി മോടിപിടിപ്പിക്കല്‍

രാജ്യ തലതലസ്ഥാനമായ ദില്ലിയെ മോടിപിടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 20000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എ്ന്നാല്‍ ഇത്തരം പ്രവൃത്തികള്‍ ഉടന്‍ മാറ്റിവച്ച് ആ പണം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ പണിയുക, കൊറോണയെ പ്രതിരോധിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ ഒരുക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകണങ്ങള്‍ വാങ്ങിക്കൂട്ടണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

പരസ്യങ്ങള്‍ ഒഴിവാക്കുക

പരസ്യങ്ങള്‍ ഒഴിവാക്കുക

കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിരവധി പരസ്യങ്ങളാണ് രാജ്യത്തെ ടിവി-പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഇത് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവച്ച് ഈ പണം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് സോണിയ ഗാന്ധി പറയുന്നു. എന്നാല്‍ കൊറോണയുമായി ബന്ധപ്പെട്ടവിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. 1250 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി ഒരു വര്‍ഷം ചെലവഴിക്കുന്നത്. ഈ തുക കൊറോണ പ്രവര്‍ത്തനങ്ങള്‍ വിനിയോഗിക്കാനാണ് സോണിയ ആവശ്യപ്പെട്ടത്.

 ചെലവ് കുറയ്ക്കുക

ചെലവ് കുറയ്ക്കുക

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ചെലവില്‍ നിന്ന് 30 ശതമാനം ആനുപാതികമായി കുറയ്ക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. 2.5 ലക്ഷം കോടി രൂപയാണ് രാജ്യം ഒരു വര്‍ഷം ചെലവഴിക്കുന്നത്. ഇതില്‍ നിന്നും മാറ്റിവയ്ക്കുന്ന 30 ശതമാനം തുക കുടിയേറ്റ തൊഴിലാളികള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, എംഎസ്എംഇ, അസംഘടിത മേഖലയിലുള്ളവര്‍ എന്നിവര്‍ക്കായി സാമ്പത്തിക സുരക്ഷാ വലയം സ്ഥാപിക്കുന്നതിന് നീക്കിവയ്ക്കാമെന്നും സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.

വിദേശയാത്ര

വിദേശയാത്ര

പ്രധാനമന്ത്രി, രാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരുടെ എല്ല വിദേശയാത്രകളും വെട്ടിച്ചുരുക്കണമെന്നും സോണിയ ഗാന്ധി നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 393 കോടി രൂപയാണ് പ്രധാനമന്ത്രിയുടെയും ക്യാബിനെറ്റിന്റെയും വിദേശ യാത്ര ചെലവ്. വിദേശ യാത്രകള്‍ ഒഴിവാക്കിയാല്‍ ഈ തുഖ കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് സോണിയ പറയുന്നു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി

കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം, ഓഡിറ്റ് എന്നിവ ഉറപ്പുവരുത്തുന്നതിനായി പിഎം കെയേഴ്‌സ് ഫണ്ടിനു കീഴിലുള്ള എല്ലാ പണവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഈ രോഗത്തിനെതിരെ പോരാടുന്നതിനായി ഒരുപാട് ത്യാഗങ്ങള്‍ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര സര്‍ക്കാരും എടുക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അവര്‍ പാലിക്കുന്നുണ്ട്. നിയമനിര്‍മ്മാണ സഭയും എക്‌സിക്യൂട്ടീവും വിശ്വസ്ഥതയും ശുഭാപ്തിവിശ്വാസവും പരസ്പരം കൈമാറേണ്ട സമയമാണിതെന്നും സോണിയ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

English summary
All Foreign Visits Of The Prime Minister Must Stop And Save Money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X