ബാങ്ക് ജീവനക്കാര്‍ക്കും ഉണ്ട് ആവശ്യങ്ങള്‍; ഫെബ്രുവരി ഏഴിന് ദേശീയ പണിമുടക്ക്
ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണിമുടക്കുന്നു. ദിവനക്കാരുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദില്ലി: അവകാശങ്ങള്‍ നേടിയെടുക്കാന്‍ എല്ലാവരും സമരമുഖത്തേക്ക് ഇറങ്ങുകയാണ്. നോട്ട് നിരോധനത്തിന്റെ ആദ്യനാളുകളില്‍ വിശ്രമമില്ലാതെ ജോലി ചെയ്ത് ബാങ്ക് ജീവനക്കാരാണ് ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്.

നോട്ട് നിരോധനം മൂലമുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ജീവനക്കാരുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications