കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരി 31 മുതല്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളെയടക്കം ബാധിക്കുമെന്ന് മുന്നറിയിപ്പ്!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബാങ്കുകളുടെ രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് നാളെ മുതല്‍ ആരംഭിക്കും. പൊതുമേഖല ബാങ്കുകള്‍ അടക്കം ഇന്ത്യയിലുടനീളമുള്ള ബാങ്കുകളെ പണിമുടക്ക് ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി ബാങ്ക് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. 2017 നവംബര്‍ മുതല്‍ ശമ്പള വര്‍ദ്ധനവിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ബാങ്ക് ജീവനക്കാര്‍ പ്രതിഷേധത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ജനുവരി 31ന് തന്നെയാണ് ബാങ്കുകളുടെ പണിമുടക്കും ആരംഭിക്കുന്നത്. തൊട്ടടുത്ത ദിവസം അതായത് ഫെബ്രുവരി ഒന്നാം തിയതിയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020-2021ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.

കോണ്‍ഗ്രസിന് ചിരി; യെഡ്ഡിയുടെ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് കൂറുമാറിയ നേതാക്കള്‍, പൊട്ടിത്തെറി?കോണ്‍ഗ്രസിന് ചിരി; യെഡ്ഡിയുടെ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് കൂറുമാറിയ നേതാക്കള്‍, പൊട്ടിത്തെറി?


തൊഴിലാളി വകുപ്പിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ പണിമുടക്കിനെതിരെ ബാങ്ക് യൂണിയനുകളെ ബോധവത്കരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളുടെ പ്രതിനിധികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബാങ്ക് പണിമുടക്ക് നീട്ടിവെക്കണമെന്ന് ഐബിഎ ആവശ്യപ്പെട്ടതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിലെ അംഗം പറയുന്നു.

bank-strike1

അതേസമയം നാളെ വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് സേവനങ്ങളെ പണിമുടക്ക് ബാധിക്കുമെന്ന് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഓഫീസുകളിലും ബ്രാഞ്ചുകളിലും പണിമുടക്ക് ബാധിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും അറിയിച്ചു. ജനുവരി 8ന് നടന്ന ഭാരത് ബന്ദില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ അണിചേര്‍ന്നതോടെ അന്നത്തെ ദിവസവും ബാങ്കിംഗ് സേവനങ്ങള്‍ താറുമാറായിരുന്നു.


20% ശമ്പള വര്‍ദ്ധനവാണ് ബാങ്ക് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 12.25 ശതമാനത്തിന് മുകളിലേക്ക് പോകാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറല്ല. ആഴ്ചയില്‍ 5 ദിവസം ജോലി, പ്രത്യേക അലവന്‍സ് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുക, പുതിയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കല്‍ തുടങ്ങിയവയാണ് തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങള്‍. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളുടെ കീഴില്‍ ഒന്‍പത് യൂണിയനുകളാണ് രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നത്. വേതന കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 3 ദിവസത്തെ പണിമുടക്ക് നടത്തുമെന്നും ഏപ്രില്‍ 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയനുകള്‍ അറിയിച്ചു.

English summary
All India bank strike from January 31st, may affect ATM services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X