ആദ്യ കൂറുമാറ്റം ഇടത്പക്ഷത്ത്; ഫലം പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ എംഎല്‍എ പാര്‍ട്ടി വിട്ടു
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ എംഎല്‍എമാരുടെ കൂറുമാറ്റത്തിനും തുടക്കമായി. തെലങ്കാനയിലെ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ഏക എംഎല്‍എയായ കെ ചന്ദര്‍പട്ടേലാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്ന് 24 മണിക്കൂറിനുള്ളില്‍ കുറുമാറിയത്.
ഫോര്‍വേര്‍ഡ് ബ്ലോക്ക് വിട്ട ചന്ദര്‍പട്ടേല്‍ ടിആര്‍എസിലേക്കാണ് ചേക്കേറിയത്. രാമഗുണ്ഡം മണ്ഡലത്തില്‍ നിന്ന് ടിആര്‍എസ് സ്ഥാനാര്‍ത്ഥി എസ് സത്യനാരായണനെ 26000 വോട്ടിനാണ് ചന്ദര്‍പട്ടേല്‍ തോല്‍പ്പിച്ചത്. വിജയം കരസ്ഥമാക്കിയ ഉടന്‍ തന്നെ അദ്ദേഹം ചന്ദ്രശേഖര റാവുവിന്റെ മകന് കെടി രാമറാവുവിനെ കണ്ട് പാര്‍ട്ടിയില്‍ ചേരാന്‍ താല്പര്യം അറിയിക്കുകയായിരുന്നു.

2014 ല്‍ ടിആര്‍എസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ചന്ദര്‍പട്ടേല്‍ ഫോര്‍വേഡ് ബ്ലോക്കില്‍ ചേരുകയായിരുന്നു. അന്ന് സത്യനാരായണയോട് 2200 വോട്ടിന് പരാജയപ്പെട്ടെങ്കിലും ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയം കരസ്ഥമാക്കുകയായിരുന്നു.
അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് വിജയിച്ച ഏക ഇടത് എംഎല്‍എയായിരുന്നു ചന്ദര്‍പട്ടേല്‍. ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ നിന്ന് കൂറുമാറി ചന്ദര്‍പട്ടേല്‍ ടിആര്‍എസിലേക്ക് പോയതോടെ തെലങ്കാന നിയമസഭയില്‍ ഇടത്പക്ഷ പാര്‍ട്ടികളുടെ പ്രാതിനിധ്യം വട്ടപൂജ്യമായി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications