മതപരിവര്‍ത്തനം നിരോധിയ്ക്കാന്‍ നിയമം വേണം, പക്ഷേ ഘര്‍ വാപസി ആകാം!!!
വിജയവാഡ: മതപരിവര്‍ത്തനം നിരോധിയ്ക്കുന്ന നിയമം അടിയന്തരമായി രാജ്യത്താകമാനം നടപ്പാക്കണം എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. മതപരിവര്‍ത്തനം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നാണ് അദ്ദേഹം പറയുന്നത്.
വിരാട് ഹിന്ദുസ്ഥാന്‍ സംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിയ്ക്കവേയാണ് സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം പറഞ്ഞത്. വിരാട് ഹിന്ദുസ്ഥാന്‍ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ് സ്വാമി.

മതപരിവര്‍ത്തനം നിരോധിയ്ക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെ 'ഘര്‍ വാസപി' നിരോധിയ്ക്കരുതെന്നും സ്വാമി ആവശ്യപ്പെടുന്നുണ്ട്. ഭാവിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ ഹിന്ദു സൗഹാര്‍ദ്ദ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നും സുബ്രഹ്മണ്യം സ്വാമി ആഹ്വാനം ചെയ്തു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരമാണ് ഹിന്ദുക്കളുടേത്. ബാഹ്യ ശക്തികളുടെ ആക്രമണങ്ങളില്‍ നിന്ന് സംസ്‌കാരത്തെ രക്ഷിയ്ക്കാന്‍ ഹിന്ദു സൗഹൃദ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അധികാരത്തില്‍ വരണം എന്നാണ് സ്വാമിയുടെ ന്യായം.












Click it and Unblock the Notifications