നിർബന്ധിത സ്ത്രീധനക്കൈമാറ്റം തടയാൻ മുസ്ലിം ലോ ബോർഡ്: പുതിയ ക്യാമ്പെയിന് തുടക്കമാകും
ദില്ലി: വിവാഹം നടത്തിപ്പിൽ പുതിയ നീക്കവുമായി ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്. വിവാഹങ്ങൾ എളുപ്പവും ലളിതവുമാക്കുന്നതിനും അനാവശ്യ ചടങ്ങുകളും ആചാരങ്ങളും തടയാനുമായാണ് നീക്കം. പെൺമക്കളെയും മരുമക്കളെയും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള അടിച്ചമർത്തലിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ക്യാമ്പെയിനിന്റെ മറ്റൊരു പ്രധാന ലക്ഷ്യം.
എഐഎംപിഎൽബി ഇക്കാര്യം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീധനം നിർബന്ധിതമായി ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ഇത്തരം വിവാഹങ്ങളിൽ ഉലമയും ഖാസികളും പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. പെൺമക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികൾ സ്വീകരിച്ചത്. മഹാരാഷ്ട്ര, തെലങ്കാന ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഇതോടെ പുതിയ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
Recommended Video
അഹമ്മദാബാദിൽ നിന്നുള്ള ആയിഷ എന്ന സ്ത്രീ സബർമതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തതിന് ശേഷമാണ് ക്യാമ്പെയിൻ ആരംഭിക്കുന്നത്. നദിയിലേക്ക് ചാടുന്നതിനുമുമ്പ് അവർ പുറത്തുവിട്ട വീഡിയോയാണ് ഇതിനാധാരം. വീഡിയോയിൽ അതിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരായ ഗാർഹിക പീഡന കേസ് ഉപേക്ഷിക്കാനും പിതാവിനോട് ആവശ്യപ്പെടുന്നുണ്ട്. സ്ത്രീധനത്തിനായി ഭർത്താവും ഭർതൃവീട്ടൂകാരും അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു വീഡിയോ സമൂഹത്തിൽ വളരെയധികം കോളിളക്കം സൃഷ്ടിക്കുകയും ഭർത്താവിനെയും അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications