സഭ നിർത്തിവെച്ച് പണിമുടക്ക് ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളി, പ്രതിഷേധിച്ച് ഇടത് എംപിമാർ
ദില്ലി: ദേശീയ പണിമുടക്ക് സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാതിരുന്നതോടെ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ. സഭ ബഹിഷ്ക്കരിച്ച എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കി. ദേശീയ ട്രേഡ് യൂണിയനുകളുടെയും വിവിധ വ്യവസായ തൊഴിലാളി ഫെഡറേഷനുകളുടെയും കൺവെൻഷൻ ആഹ്വാനമനുസരിച്ചാണ്
രാജ്യത്ത് ദ്വിദിന പണിമുടക്ക്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും എസ്സൻഷ്യൽ ഡിഫൻസ് സർവീസസ് ആക്ട് പിൻവലിക്കണമെന്നും സ്വകാര്യവൽക്കരണവും രാഷ്ട്ര സമ്പത്ത് കുത്തകകൾക്ക് കൈമാറുന്ന നാഷണൽ മോണിട്ടൈസേഷൻ പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ സമരം ഓരോ ഇന്ത്യക്കാരന്റേതുമാണ് എന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു.
വി ശിവദാസന്റെ പ്രതികരണം: 'ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ , ഇന്ന് കാൽ നടയായി ഇടതുപക്ഷ എംപിമാർ പാര്ലമെന്റ് മന്ദിരത്തിലേക്കെത്തി. പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച ശേഷം , സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. എന്നാൽ ഭരണപക്ഷംഅതിനു തയ്യാറായില്ല. ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭാനടപടികൾ നിർത്തി വെച്ചു. തുടർന്ന് പാർലമെന്റ് നടപടികൾ ബഹിഷ്ക്കരിച്ച് ഇടതുപക്ഷ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കി.

1. കേന്ദ്ര സർക്കാർ 2020 ൽ പാസ്സാക്കിയ തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകളും എസൻഷ്യൽ ഡിഫൻസ് സർവീസസ് ആക്ടും (EDSA) പിൻവലിക്കുക.
2. കർഷക സമരം അവസാനിപ്പിക്കുന്ന വേളയിൽ സംയുക്ത കിസാൻ മോർച്ച മുന്നോട്ട് വച്ച 6 ആവശ്യങ്ങളും അംഗീകരിക്കുക.
3. സ്വകാര്യവൽക്കരണം ഉപേക്ഷിച്ച് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (എൻഎംപി) എന്ന വിറ്റുതുലയ്ക്കൽ പദ്ധതി ഉപേക്ഷിക്കുക .
4. ആദായനികുതിയുടെ വരുമാന പരിധിയിൽ താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ വരുമാന പിന്തുണ നൽകുക.
5. തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുകയും തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുക.
6. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും സാർവത്രികമായ സാമൂഹിക സുരക്ഷ ഉറപ്പു നൽകുക.
7. അംഗൻവാടി, ASHA തൊഴിലാളികൾ , ഉച്ചഭക്ഷണം, മറ്റ് സ്കീം തൊഴിലാളികൾ എന്നിവർക്ക് നിയമാനുസൃത മിനിമം വേതനവും സാമൂഹിക സുരക്ഷാ പരിരക്ഷയും നൽകുക.
8. പകർച്ചവ്യാധിയുടെ നടുവിൽ ജനങ്ങളെ സേവിക്കുന്ന മുൻനിര പ്രവർത്തകർക്ക് പൂർണ്ണ പരിരക്ഷയും ഇൻഷുറൻസ് പരിരക്ഷയും നൽകുക.
9. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനും വേണ്ടി കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് നിർണായക പൊതുസേവനങ്ങൾ എന്നിവയിൽ പൊതുനിക്ഷേപം വർദ്ധിപ്പിക്കുക. ഇതിനായുള്ള പണം സമ്പന്നരുടെ നികുതി വർദ്ധിപ്പിച്ചു സമാഹരിക്കുക.
10. പെട്രോളിയം ഉൽപന്നങ്ങളുടെ സെൻട്രൽ എക്സൈസ് തീരുവ കുറയ്ക്കുക, വിലക്കയറ്റം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുക.
11. എല്ലാ കരാർ തൊഴിലാളികളെയും സ്കീം തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, എല്ലാവർക്കും തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക.
12. പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) റദ്ദാക്കി പഴയ പദ്ധതി പുനഃസ്ഥാപിക്കുക; ജീവനക്കാരുടെ പെൻഷൻ പദ്ധതി പ്രകാരമുള്ള കുറഞ്ഞ പെൻഷൻ വർധിപ്പിക്കുക.
ഏറ്റവും ന്യായമായ ഈ ആവശ്യങ്ങൾ നാടിൻറെ പൊതുവായ ആവശ്യങ്ങളാണ് . ഈ സമരം ഓരോ ഇന്ത്യക്കാരന്റേതുമാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications