കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് വാക്സിൻ: ഡ്രൈ റണ്ണിനൊരുങ്ങി ഇന്ത്യ, എല്ലാ സംസ്ഥാനങ്ങളിലും ശനിയാഴ്ച ഡ്രൈ റൺ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ എല്ലാ സംസ്ഥാനങ്ങളും ജനുവരി 2 മുതൽ വാക്സിനേഷന്റെ ഡ്രൈ റൺ ആരംഭിക്കും. വ്യാഴാഴ്ച നടന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും 2021 ജനുവരി 2 ന് ഡ്രൈ റൺ നടത്തും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കുറഞ്ഞത് മൂന്ന് കേന്ദ്രങ്ങളിലെങ്കിലും ഡ്രൈ റൺ നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.

 667 സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കും 667 സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കും

ചില സംസ്ഥാനങ്ങളിൽ ദുർഘടമായ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന/എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ സ്ഥിരിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രമാണ് ഡ്രൈ റൺ നടത്തുക. മഹാരാഷ്ട്രയും കേരളവും തങ്ങളുടെ തലസ്ഥാനം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമാണ് നടക്കുക.

 coronavirus--vaccine3-1

കൊറോണ വൈറസിന്റെ വാക്സിനേഷൻ ക്യാമ്പെയിനായി തയ്യാറാക്കിയ സംവിധാനത്തിന്റെ സന്നദ്ധത വിലയിരുത്തുന്നതിനായി ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം എന്നിവിടങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയകരമായി നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡ്രൈ റണ്ണിന്റെ ആദ്യ ദിവസത്തെ ഫീൽഡിൽ നിന്നുള്ള പ്രതികരണം ഡിസംബർ 29 ന് സംസ്ഥാന, ജില്ലാ പ്രോഗ്രാം ഓഫീസർമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ജോയിന്റ് സെക്രട്ടറി (പബ്ലിക് ഹെൽത്ത്) അവലോകനം ചെയ്തുിരുന്നു.

രാജ്യത്തൊട്ടാകെയുള്ള നിരവധി ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാക്സിനേഷൻ പ്രക്രിയകളുടെ സുതാര്യതയും ഫലപ്രദമായ നിരീക്ഷണവും ഉറപ്പുവരുത്തുന്നതിനായി പ്രവർത്തന സമീപനത്തിലും ഐടി പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിൽ എല്ലാ സംസ്ഥാനങ്ങളും സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

കോ-വിൻ പ്ലാറ്റ്‌ഫോമിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഐടി പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിശദമായ സ്ഥിതിവിവരക്കണക്കുകളും പ്രതികരണങ്ങളും പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളെയും ഐടി പ്ലാറ്റ്‌ഫോമിനെയും സമ്പന്നമാക്കാൻ സഹായിക്കുമെന്നും കൊറോണ വൈറസ് വാക്സിനേഷൻ പദ്ധതിയെ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ഡ്രൈ റണ്ണിന്റെ ലക്ഷ്യം

കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പിന് മുമ്പായുള്ള ഡ്രൈ റണ്ണിന്റെ ലക്ഷ്യം ഒരു ഫീൽഡ് പരിതസ്ഥിതിയിൽ കോ-വിൻ ആപ്ലിക്കേഷന്റെ ഉപയോഗത്തിലെ പ്രവർത്തന സാധ്യത വിലയിരുത്തുകയും ആസൂത്രണവും നടപ്പാക്കലും തമ്മിലുള്ള ബന്ധങ്ങൾ പരീക്ഷിക്കുകയുമാണ്. അതോടൊപ്പം വെല്ലുവിളികൾ തിരിച്ചറിയുകയും കൂടിയാണ്. ആപ്പ് പ്രാബല്യത്തിൽ വരുത്തുന്നതിന് ഇത് വിവിധ തലങ്ങളിലുള്ള പ്രോഗ്രാം മാനേജർമാർക്ക് ആത്മവിശ്വാസം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

English summary
All Indian states to begin dry run for Covid-19 vaccination from January 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X