കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളല്ല... മോഹന്‍ ഭാഗവതിനെ തള്ളി എന്‍ഡിഎ നേതാവ്, പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനകളെ തള്ളി കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും ഹിന്ദുക്കളാണെന്ന ഭാഗവതിന്റെ പ്രസ്താവനയെ അത്തവാലെ തള്ളി. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന വാദം ശരിയല്ല. മുമ്പ് ഇവിടെ എല്ലാവരും ബുദ്ധമതക്കാരായിരുന്നു. എല്ലാവരും ഇന്ത്യക്കാരാണെന്നാണ് മോഹന്‍ ഭാഗവത് ഉദ്ദേശിച്ചതെങ്കില്‍ അത് ശരിയാണെന്നും അത്തവാലെ പറഞ്ഞു.

1

കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയും എന്‍ഡിഎ സഖ്യകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവുമാണ് രാംദാസ് അത്തവാലെ. നമ്മുടെ രാജ്യത്ത് ബുദ്ധമതം, സിഖ്, ക്രിസ്ത്യന്‍, പാര്‍സി, ജെയിന്‍, ലിംഗായത്ത് വിശ്വാസികളുണ്ട്. വിവിധ മറ്റ് മതവിഭാഗങ്ങളും ഇവിടെയുണ്ടെന്നും അത്തവാല പറഞ്ഞു. ഇന്ത്യയുടെ മക്കളെല്ലാം, അതിപ്പോള്‍ ഏത് ഭാഷ സംസാരിക്കുന്നവരായാലും ഏത് സംസ്ഥാനത്തുള്ളവരായാലും ഏത് വിശ്വാസത്തില്‍ ഇരിക്കുന്നവരും അല്ലാത്തവരും ഹിന്ദുവാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദു സമൂഹമായിട്ടാണ് ആര്‍എസ്എസ് കാണുന്നതെന്നും ഭാഗവത് പറഞ്ഞിരുന്നു.

അതേസമയം പ്രതിപക്ഷ നിരയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഭാഗവതിനെതിരെ ഉയര്‍ന്നത്. ഇന്ത്യയില്‍ ഏക മത സങ്കല്‍പ്പമാണ് വേണ്ടതെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്നാണ് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസാദുദീന്‍ ഒവൈസി പറഞ്ഞു. അംബേദ്ക്കര്‍ രൂപം നല്‍കിയ ഭരണഘടന നിലനില്‍ക്കുന്ന കാലത്തോളം അത് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യം എല്ലാ വിശ്വാസികള്‍ക്കും കൂടി ഉള്ളതാണെന്ന് ഒവൈസി പറഞ്ഞു.

കോണ്‍ഗ്രസും ഭാഗവതിനെതിരെ രംഗത്ത് വന്നു. ഇന്ത്യ മതേത രാജ്യമാണ്. ഇത്തരം പ്രസ്താവന നടത്തുന്നതിലൂടെ ഭാഗവത് ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹില്‍ പറഞ്ഞു.

എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!

English summary
all indians are not hindus ramdas athawale slams rss chiefs remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X