കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ തോല്‍വിയും തോല്‍വിയല്ല, പ്രതിപക്ഷത്തിന്റെയും തൃണമൂലിന്റെ തിരിച്ചടി വിലയിരുത്തുമെന്ന് മമത!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രതിപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും തിരിച്ചടിയില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. എന്നാല്‍ എല്ലാ തോല്‍വിയും തോല്‍വിയല്ലെന്നായിരുന്നു മമതയുടെ പ്രതികരണം. അതേസമയം ബംഗാളിലും കനത്ത തിരിച്ചടി തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടിരുന്നു. മോദി തരംഗം സംസ്ഥാനത്തും ആഞ്ഞടിച്ചു എന്നാണ് ഇതില്‍ നിന്ന് വ്യക്തമായത്.

മാണ്ഡ്യയില്‍ അട്ടിമറി വിജയവുമായി സുമലത: നിഖില്‍ കുമാരസ്വാമിക്ക് ദയനീയ പരാജയംമാണ്ഡ്യയില്‍ അട്ടിമറി വിജയവുമായി സുമലത: നിഖില്‍ കുമാരസ്വാമിക്ക് ദയനീയ പരാജയം

തോല്‍വിയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുമെന്നും, ഇക്കാര്യം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മമത പറഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ണമായ ശേഷം വിവിപാറ്റുമായി ഒത്തുനോക്കണമെന്നും മമത പറഞ്ഞു. അതേസമയം ബംഗാളില്‍ മമതയുടെ പാര്‍ട്ടിയുടെ തിരിച്ചടിയും വിലയിരുത്തുമെന്നാണ് സൂചന. കടുത്ത അക്രമങ്ങള്‍ക്കിടെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പും നടന്നത്.

mamata

എന്നാല്‍ മമതയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ബംഗാളില്‍ നേരിട്ടത്. 23 സീറ്റിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതേസമയം ബിജെപി 19 സീറ്റുമായി വമ്പന്‍ തേരോട്ടമാണ് കാഴ്ച്ചവെച്ചത്. വെറും രണ്ട് സീറ്റില്‍ നിന്നാണ് 19 സീറ്റിലേക്ക് ബിജെപി കുതിച്ചത്. അതേസമയം ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. തൃണമൂലിന്റെ സീറ്റ് 34 സീറ്റില്‍ നിന്നാണ് ഇത്ര കുറഞ്ഞ രീതിയിലേക്ക് തരംതാണത്. അതേസമയം ഇടതുപക്ഷത്തിന്റെ വോട്ട് കാര്യമായി തന്നെ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് വ്യക്തമാകുന്നത്.

English summary
all losses are not losses mamata banerjee about setback in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X