കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ സ്വത്തുവിവരം പ്രധാനമന്ത്രി അറിയണം

  • By Aswathi
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ തുടരുന്നു. മോദി സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ സ്വത്തുവിരങ്ങള്‍ രണ്ട് മാസത്തിനകം പ്രധാനമന്ത്രിയെ അറിയിക്കണം. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കും മുമ്പ് ആഭ്യന്തര മന്ത്രാലയം മന്ത്രിമാര്‍ക്ക് നല്‍കിയ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മന്ത്രിമാരുടെ ആസ്തികളുടെയെും ബാധ്യതകളുടെയും കച്ചവട സംരംഭങ്ങളുടെയും വിവരങ്ങളാണ് പ്രധാനമന്ത്രിയെ ധരിപ്പിക്കേണ്ടത്. മന്ത്രിമാരായി ചുമതലയേല്‍ക്കും മുമ്പ് നടത്തിയിരുന്നതും ഉടമസ്ഥതയിലുണ്ടായിരുന്നതുമായ എല്ലാ കച്ചവടസംരംഭങ്ങളില്‍നിന്നും വിട്ടുനില്‍ക്കണം. ഇക്കാര്യങ്ങള്‍ മന്ത്രിമാര്‍ പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ട ചുമതല പ്രധാനമന്ത്രിയുടേതാണ്.

narendra-modi

സിവില്‍ സര്‍വീസിന്റെ രാഷ്ട്രീയ നിഷ്പക്ഷത നില നിര്‍ത്തണം. ചുമതലകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും വിഘാതമാകും വിധം പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുത്. സര്‍ക്കാറിന് ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന സംരംഭങ്ങളില്‍ കുടുംബാംഗങ്ങള്‍ പങ്കാളികളാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. മന്ത്രിമാരും പങ്കാളികളാകാന്‍ പാടില്ലെന്നും കുടുംബാഗങ്ങളില്‍ പങ്കാളികളാകുന്നുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി അറിയണമെന്നും നിര്‍ദ്ദേശമുണ്ട്.

സര്‍ക്കാരില്‍ നിന്നുള്ള ലൈസന്‍സ്, പെര്‍മിറ്റ്, സംവരണം എന്നിവയില്‍ മന്ത്രിമാര്‍ ഇടപെടരുത്. നയതന്ത്ര വിഷഷയങ്ങളില്‍ നിന്ന് കുടുംബത്തെയും ആശ്രിതരെയും ഒഴിവാക്കണം. സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി സ്വന്തം കൈയ്യിലുള്ളതും കുടുംബാംഗങ്ങളുടെ കൈയിലുള്ളതുമായി പണത്തിന്റെയും ആഭരണങ്ങളുടെയുമടക്കം സ്വത്തു സബാധ്യവും ഉള്‍പ്പെട്ട വിശദാംശങ്ങളാണ് നല്‍കേണ്ടത്.

മന്ത്രിമാര്‍ സ്വന്തം നിലയ്ക്കും ബന്ധുക്കള്‍ വഴിയും സംഭാവനകള്‍ വാങ്ങാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിക്കോ ജീവകാരുണ്യ സംഘടനയ്‌ക്കോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഉള്ള പണമോ ചെക്കോ ആരെങ്കിലും തന്നാല്‍ തന്നെ അത് ഉടന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറണമെന്നും ഇതില്‍ മന്ത്രിമാര്‍ ഇടപെടാന്‍ പാടില്ലെന്നുമുണ്ട്.

English summary
All Ministers to submit property details to Prime Minister Narendra Modi by July end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X