സ്വാതന്ത്ര്യദിനത്തില്‍ മുസ്ലീം വീടുകളിലെല്ലാം ദേശീയപതാക ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം
ഫൈസാബാദ്: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ എല്ലാ മുസ്ലീം വീടുകളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം. മതകാര്യ പരമോന്നത പണ്ഡിതസഭയായ ദേവ്ബന്ദ് ദാറൂല്‍ ഉലൂമിന്റേതാണ് നിര്‍ദ്ദേശം. വീടുകളില്‍ മാത്രമല്ല, മുസ്ലീം വിഭാഗക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.
രാജ്യത്തെ വര്‍ഗീയ ശക്തികളില്‍ ഭൂരിഭാഗവും മുസ്ലീം വിഭാഗക്കാരാണ്. എന്നാല്‍, ദേശസ്‌നേഹമുള്ള മുസ്ലീങ്ങളും രാജ്യത്തുണ്ട്. അവരുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യപ്പെടുന്നു. വര്‍ഗീയ ശക്തികള്‍ മുസ്ലീം വിഭാഗക്കാരെ ലക്ഷ്യം വെക്കുകയാണെന്നും ദേവ്ബന്ദ് ദാറൂല്‍ ഉലൂം വക്താവ് അഷ്‌റഫ് ഉസ്മാനി പറഞ്ഞു.

അതുകൊണ്ടുതന്നെ ദേശസ്‌നേഹത്തോടെ എല്ലാവരും സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മദ്രസകളിലും ദേശീയപതാക ഉയര്‍ത്തണമെന്നും സ്വാതന്ത്ര്യസമര ചരിത്രം എല്ലാ കുട്ടികള്‍ക്കും പ്രത്യേകമായി പഠിപ്പിച്ചുകൊടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതയും ദേശതാല്‍പര്യവും കാത്തുസൂക്ഷിക്കാന്‍ ചെയ്യേണ്ടതെന്താണെന്നുള്ള കാര്യങ്ങളാണ് മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്. എല്ലാ വര്‍ഷവും ആഘോഷിച്ചപോലെ സമുചിതമായി സ്വാതന്ത്ര്യദിനവും റിപബ്ലിക്ക് ദിനവും തങ്ങള്‍ തുടര്‍ന്നും ആഘോഷിക്കുമെന്നും അയോധ്യയില്‍ മദ്രസ അധ്യപകനായ ഹാഫിസ് അഖ്‌ലാഖ് അഹമ്മദ് ലത്തീഫി പറഞ്ഞു.












Click it and Unblock the Notifications