കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരെല്ലാം ഹിന്ദുക്കൾ, ഇന്ത്യയുടേത് 'ഹിന്ദുത്വവാദി' പാരമ്പര്യമെന്ന് ആർഎസ്എസ് മേധാവി

Google Oneindia Malayalam News

ദില്ലി: 130 കോടി ഇന്ത്യക്കാരും ഹിന്ദുക്കള്‍ എന്ന് മോഹൻ ഭഗവത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയിൽ ആളുകളെ മത്തിന്‍റെ പേരിൽ തരംതിരിക്കുന്നു എന്ന് ആരോപിച്ച് വിവാദം തുടരുന്നതിനിടെയാണ് വിചിത്രമായ പ്രസ്താവനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭഗവത് രംഗത്ത് എത്തിയിരിക്കുന്നത്. ഭാരതാംബയുടെ എല്ലാ ശരിയായ പുത്രന്മാരും ഹിന്ദുക്കളാണെന്നാണ് മോഹൻ ഭഗവതിന്റെ വാദം.

തെലുങ്കാനയിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ഒരാളെ ഹിന്ദു എന്ന് വിളിച്ചാൽ അത് അർത്ഥമാക്കുന്നത് ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവരെയും സ്നേഹിക്കുന്നവരെയുമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ 130 കോടി ജനങ്ങളെയും ആർഎസ്എസ് ഹിന്ദുക്കളായാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടേത് ഹിന്ദു രാജ്യം

നമ്മുടേത് ഹിന്ദു രാജ്യം

നമ്മുടേത് പാരമ്പര്യമായി ഹിന്ദു രാജ്യമാണ്. ദേശീയ ബോധമുള്ളവരും രാജ്യത്തിന്റെ സംസ്ക്കാരത്തോടും പാരമ്പര്യത്തോടും ബഹുമാനമുള്ളവരാണ് ഹിന്ദുക്കൾ. മുഴുവൻ സമൂഹവും തങ്ങളുടേതാണ്. ഒത്തൊരുമയോടെ മുന്നേറുക എന്നതാണ് ഇന്ത്യയുടെ പരകമ്പരാഗതമായ ചിന്താഗതി. അതിനാലാണ് ജനം നമ്മൾ ഹിന്ദുത്വവാദികളാണെന്ന് പറയുന്നതെയും മോഹൻ ഭഗവത് പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സഹജമായ ചില വൈരുധ്യങ്ങള്‍ മാറ്റി നിര്‍ത്തിയാൽ ഹിന്ദു സമൂഹത്തിന് രാജ്യത്തെ ഒരുമിപ്പിക്കാനായി ഹൈന്ദവ പാതയിലൂടെയുള്ള വഴികള്‍ കണ്ടെത്താൻ കഴിയുമെന്ന് രവീന്ദ്ര നാഥ് ടാഗോര്‍ സ്വദേശി സമാജിൽ പറഞ്ഞിട്ടുണ്ടെന്നും മോഹൻ ഭഗവത് പറഞ്ഞു.

ആരാണ് ഹിന്ദു?

ആരാണ് ഹിന്ദു?

മത-സംസ്കാര ഭേദമന്യേ ദേശീയബോധമുള്ളവരും ഭാരതത്തിന്റെ സംസ്കാരവും ഹിന്ദുവിന്റെ പാരമ്പര്യവുമുള്ള എല്ലാവരും ഹിന്ദുക്കളാണ്. രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. ഏതു ഭാഷ സംസാരിച്ചാലും ഏത് രീതിയിലുള്ള ആരാധന നടത്തിയാലും ഇനി ആരാധനയിൽ വിശ്വാസമില്ലെങ്കിലും ഭാരതമാതാവിന്റെ മക്കളെല്ലാം ഇന്ത്യക്കാരാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത് പറഞ്ഞു.

വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വം

വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വം

പ്രശസ്ത വാചകമാണ് നാനത്വത്തിലെ ഏകത്വം ഏകത്വം എന്നത്. എന്നാൽ നമ്മുടെ രാജ്യം ഒരുപടി മുന്നിലാണ്. നാനാത്വത്തിൽ ഏകത്വം മാത്രമല്ല, ഏകത്വത്തിലെ നാനാത്വവുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നാം വൈവിധ്യത്തിനിടയിൽ ഏകത്വം തിരയുകയല്ല, വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വമാണ് നമുക്കുള്ളതെന്നും ആർഎസ്എസ് മേധാവി വ്യക്തമാക്കി.

മുസ്ലീങ്ങളെ ഒഴിവാക്കി

മുസ്ലീങ്ങളെ ഒഴിവാക്കി


കേന്ദ്രസര്‍ക്കാരിന്റെ പുതിയ പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്‍റെ ഭരണഘടനയിലെ അടിസ്ഥാന മൂല്യമായ മതേതരത്വത്തിന് എതിരാണെന്ന് ആരോപിച്ച് പ്രതിപക്ഷം രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ഇതിനിടയിലാണ് ആർഎസ്എസ് മേധാവി മോഹൻ ഭദവത് വിചിത്ര പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ലീങ്ങളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയെന്നതാണ് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നത്. അയൽരാജ്യങ്ങളായ പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലീങ്ങൾ ഒഴികെയുള്ള ആറു മതത്തിൽപ്പെട്ട അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.

English summary
All nationalists are hindus in RSS lexicon: Mohan Bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X