കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന വൈദ്യൂത നിലയത്തിലെ തീപിടിത്തം; കുടുങ്ങികിടന്ന 9 ജീവനക്കാരും മരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന വൈദ്യൂത നിലയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. തീപ്പിടത്തമുണ്ടായ സമയത്ത് പ്ലാന്റിനകത്ത് കുടുങ്ങി കിടന്ന 9 ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കണ്ടെടുത്ത 9 മൃതശരീരങ്ങളില്‍ മുന്ന് പേരുടേത് തിരിച്ചറിഞ്ഞു. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ സുന്ദര്‍ നായിക്. മോഹന്‍ കുമാര്‍, ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശഖര്‍ റാവു ഉത്തരവിട്ടു. സിഐഡി അഡിഷണല്‍ പൊലീസ് ഡയറക്ടര്‍ ഗോവിന്ദ് സിങിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്റെ വൈദ്യൂത നിലയത്തിലാണ് തീപിത്തമുണ്ടായിരിക്കുന്നത്. നാഗര്‍ കുര്‍ണൂര്‍ ജില്ലയില െശ്രീശൈലത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.

telangana

Recommended Video

cmsvideo
Russia Looking For Partnership With India For Producing COVID-19 Vaccine | Oneindia Malayalam

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായി കണക്കാക്കുന്നത്. പവര്‍ ഹൗസിന്റെ ഇലക്രിക് പാനലുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും അത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് വൈദ്യൂതി മന്ത്രി ജി ജഗദേശ്വര്‍ റെഡ്ഡി പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി അപകടം നടക്കുമ്പോള്‍ 30 ജീവനക്കാരായിരുന്നു പവര്‍ഹൗസിലുണ്ടായിരുന്നത്. ആറ് പേര്‍ ടണലിലൂടെ പുറത്ത് വരികയും 15 പേര്‍ എമര്‍ജന്‍സി എക്‌സിറ്റ് റൂട്ടിലൂടെ പുറത്തേക്ക് വരികയും ആയിരുന്നു. എന്നാല്‍ തുരങ്കത്തിലേക്ക് കനത്ത പുക പടര്‍ന്നതോടെ ഒമ്പത് പേര്‍ അകത്ത് കുടുങ്ങുകയായിരുന്നു.

മന്ത്രി ജഗദീശ്വര്‍ റെഡ്ഡിയും ഡി പ്രഭാകര്‍ റാവുവും ആണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഇരുവരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ ദുരന്തം ഒഴിവാക്കുന്നതിനായി വൈദ്യൂതി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. തീപിടിത്തത്തില്‍ നാല് പാനലുകള്‍ നശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; രാജിയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് 27-ന് യുഡിഎഫ് സത്യാഗ്രഹംമുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; രാജിയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് 27-ന് യുഡിഎഫ് സത്യാഗ്രഹം

സച്ചിനോട് മുഖം തിരിച്ച് ഗെലോട്ട്.... ഒറ്റപ്പെട്ട് പൈലറ്റ് പക്ഷം, വിശ്വാസം തിരിച്ചുപിടിക്കണം!!സച്ചിനോട് മുഖം തിരിച്ച് ഗെലോട്ട്.... ഒറ്റപ്പെട്ട് പൈലറ്റ് പക്ഷം, വിശ്വാസം തിരിച്ചുപിടിക്കണം!!

English summary
all nine employees killed in fire broke out on hydroelectric plant in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X