Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘ്മുക്ത ഭാരതത്തിന് ബിജെപി ഇതര പാര്‍ട്ടികള്‍ ഒരുമിക്കണം: നിതീഷ് കുമാര്‍

പാറ്റ്‌ന: രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാറ്റ്‌നയില്‍ നടന്ന അഡ്വന്റേജ് കോണ്‍ഗ്രേവില്‍ സംസാരിക്കവെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം.

താന്‍ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തികള്‍ക്കോ എതിരെല്ലെന്നും സംഘപരിവാറിന്റെ വര്‍ഗീയ നയങ്ങളോടാണ് എതിര്‍പ്പെന്നും അദ്ദേഹം പറഞ്ഞു. സംഘ് മുക്ത ഭാരതത്തിനായി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ യോജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Nithish Kumar

ബിജെപിക്കും അതിന്റെ വര്‍ഗീയ നയങ്ങള്‍ക്കുമെതിരെ ഒന്നിക്കലാണ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴി. ബിജെപിയുടെ മുന്‍നിര നേതാക്കളായിരുന്ന അടല്‍ ബിഹാരി വാജിപേയിയും എല്‍കെ അദ്വാനിയുെ മുരളി മനോഹര്‍ ജോഷിയും ഇപ്പോള്‍ പാര്‍ട്ടിയില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്ന്റാണ് ഇവന്റ് മാനേജ്‌മെന്റിനേക്കാള്‍ പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് നിതീഷ് പറഞ്ഞു. 2009ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ പാര്‍ട്ടികളെയും ഇടതു കക്ഷികളെയും ഒരുമിച്ച് കൂട്ടി വിസാല ഔക്യം രൂപീകരിക്കുമെന്ന് നിതീഷ് കുമാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+