കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ബിജെപി ശ്രമം

  • By Gokul
Google Oneindia Malayalam News

ദില്ലി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ ഏതവിധേനയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. കോണ്‍ഗ്രസ് ഒഴികെ ഏതു പാര്‍ട്ടിയുമായി കശ്മീരില്‍ സംഖ്യത്തിന് ഒരുക്കമാണന്നാണ് ബിജിപയുടെ നിലപാട്. പി.ഡി.പിയില്‍ നിന്നോ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നോ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രസ്താവന ഇത് ശരിവെക്കുകയാണ്.

ജമ്മുവില്‍ നല്ലതുമാത്രമേ സംഭവിക്കൂയെന്നും കാത്തിരിക്കണമെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപിക്ക് സംസ്ഥാനത്ത് മികച്ച ജയം ഒരുക്കിയ എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു.

amit-shah

ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിയെ അടുത്തു ദിവസം തന്നെ തീരുമാനിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമായാണ് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഭരണത്തിലേറാന്‍ കഴിഞ്ഞതിനെ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് രാജ്യത്ത് അപ്രസക്തമാകുകയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപിയെ അകറ്റിനിര്‍ത്താന്‍ ജമ്മുകാശ്മീരില്‍ പിഡിപിക്കു പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പിന്തുണയാണ് ബിജെപിയെക്കാള്‍ തങ്ങള്‍ക്ക് നല്ലതെന്ന് പിഡിപിയും കരുതുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി നേതൃത്വം അധികാരത്തിലിരിക്കുന്നതിനാല്‍ അതിന്റെ നേട്ടം സംസ്ഥാനത്തുണ്ടാകാന്‍ ബിജെപിയെ സഖ്യകക്ഷികളാക്കണമെന്ന അഭിപ്രായക്കാരും പിഡിപിയിലുണ്ട്.

English summary
All Options Open in Jammu and Kashmir Says BJP Chief Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X