സര്‍വകക്ഷി യോഗം നാളെ ദില്ലിയില്‍; കശ്മീരിലും അതിര്‍ത്തിയിലും സുരക്ഷ ശക്തം
ശ്രീനഗര്‍/ദില്ലി: കശ്മീരിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വകക്ഷി യോഗം വ്യാഴാഴ്ച. കശ്മീരിലെ മിക്ക പാര്‍ട്ടികള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിട്ട് രണ്ടു വര്‍ഷത്തോട് അടുക്കവെയാണ് സുപ്രധാന യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.

ഈ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കശ്മീരിലെ പ്രധാന പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കര്‍ സഖ്യം യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കാനാണ് സഖ്യത്തിന്റെ തീരുമാനം. അതേസമയം, യോഗം നടക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. അടുത്ത 48 മണിക്കൂര്‍ നേരത്തേക്കാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി വരെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കപ്പെടും.
സര്‍വകക്ഷി യോഗത്തിന്റെ അജണ്ട തീരുമാനിച്ചിട്ടില്ല. മാത്രമല്ല, എല്ലാ കശ്മീരി സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. അജണ്ടയില്ലാതെ യോഗം ചേരുന്നതില്‍ എന്തര്‍ഥം എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. അതേസമയം, കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് മെഹ്ബൂബ പറഞ്ഞു.
കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത, കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ഗുലാം നബി ആസാദ്, കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിഎ മിര്‍ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, കശ്മീരിലെ സാമൂഹിക സംഘടനകളെ ക്ഷണിക്കാത്തതിലുള്ള അതൃപ്തി കോണ്‍ഗ്രസ് രേഖപ്പെടുത്തി. കശ്മീരിലെ 14 നേതാക്കള്‍ക്കാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications