കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകക്ഷി യോഗം നാളെ ദില്ലിയില്‍; കശ്മീരിലും അതിര്‍ത്തിയിലും സുരക്ഷ ശക്തം

Google Oneindia Malayalam News

ശ്രീനഗര്‍/ദില്ലി: കശ്മീരിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വകക്ഷി യോഗം വ്യാഴാഴ്ച. കശ്മീരിലെ മിക്ക പാര്‍ട്ടികള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിട്ട് രണ്ടു വര്‍ഷത്തോട് അടുക്കവെയാണ് സുപ്രധാന യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.

j

ഈ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കശ്മീരിലെ പ്രധാന പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കര്‍ സഖ്യം യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കാനാണ് സഖ്യത്തിന്റെ തീരുമാനം. അതേസമയം, യോഗം നടക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. അടുത്ത 48 മണിക്കൂര്‍ നേരത്തേക്കാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി വരെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കപ്പെടും.

കോണ്‍ഗ്രസിന് 100 സീറ്റ് നല്‍കി; എന്നിട്ടെന്ത് സംഭവിച്ചു? യോഗിക്കെതിരെ അഖിലേഷിന്റെ പുതുതന്ത്രംകോണ്‍ഗ്രസിന് 100 സീറ്റ് നല്‍കി; എന്നിട്ടെന്ത് സംഭവിച്ചു? യോഗിക്കെതിരെ അഖിലേഷിന്റെ പുതുതന്ത്രം

സര്‍വകക്ഷി യോഗത്തിന്റെ അജണ്ട തീരുമാനിച്ചിട്ടില്ല. മാത്രമല്ല, എല്ലാ കശ്മീരി സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. അജണ്ടയില്ലാതെ യോഗം ചേരുന്നതില്‍ എന്തര്‍ഥം എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. അതേസമയം, കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് മെഹ്ബൂബ പറഞ്ഞു.

മലയാളി ആഗ്രഹിക്കുന്ന വാക്കുകളുമായി നടന്‍ മണികഠ്ണന്‍; ഞങ്ങളോട് ഒരല്‍പ്പം കരുണ കാണിക്കുകമലയാളി ആഗ്രഹിക്കുന്ന വാക്കുകളുമായി നടന്‍ മണികഠ്ണന്‍; ഞങ്ങളോട് ഒരല്‍പ്പം കരുണ കാണിക്കുക

Recommended Video

cmsvideo
Delta plus virus centrals guideline for kerala

കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത, കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ഗുലാം നബി ആസാദ്, കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിഎ മിര്‍ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, കശ്മീരിലെ സാമൂഹിക സംഘടനകളെ ക്ഷണിക്കാത്തതിലുള്ള അതൃപ്തി കോണ്‍ഗ്രസ് രേഖപ്പെടുത്തി. കശ്മീരിലെ 14 നേതാക്കള്‍ക്കാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.

English summary
All-party meet on Kashmir Tomorrow in Delhi; Security intensified in Kashmir and Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X