കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കേന്ദ്രത്തിന്‍റെ ആശ്വാസ നടപടി: 5 ലക്ഷം വരേയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കണം

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസകരമാവുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 14 ലക്ഷം നികുതി ദായകര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

കുട്ടികളുടെ ലോക്ക് ഡൗൺ... അവർ പറയട്ടേ, എഴുതട്ടേ, കാണിക്കട്ടേ; ഞങ്ങൾ പ്രസിദ്ധീകരിക്കാം... ഉടൻ അയക്കൂകുട്ടികളുടെ ലോക്ക് ഡൗൺ... അവർ പറയട്ടേ, എഴുതട്ടേ, കാണിക്കട്ടേ; ഞങ്ങൾ പ്രസിദ്ധീകരിക്കാം... ഉടൻ അയക്കൂ

കൂടാതെ ജിഎസ്ടി കസ്റ്റംസ് റീഫണ്ടുകളും കൊടുത്തു തീര്‍ക്കും. ഒരു ലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ആശ്വാസകരമാകുന്നതാണ് നീക്കം. 18,000 കോടി രൂപയുടെ റീഫണ്ട് തുകയാണ് ഇത്തരത്തില്‍ അനുവദിയ്ക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിലൂടെ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് കഴിഞ്ഞ മാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 income-tax-

ഇതിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ പ്രഖ്യാപനം ഉണ്ടാവുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ മുൻ‌നിരയിലുള്ള ഡോക്ടർമാർ, നഴ്‌സുമാർ, ശുചിത്വ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർക്ക് 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉള്‍പ്പടേയുള്ള പദ്ധതിയായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്.

കൊവിഡ് കാലത്ത് യെഡിയൂരപ്പയെ വട്ടം കറക്കി ബിജെപി! യെഡ്ഡിക്ക് താങ്ങായി ഡികെ ശിവകുമാർ!കൊവിഡ് കാലത്ത് യെഡിയൂരപ്പയെ വട്ടം കറക്കി ബിജെപി! യെഡ്ഡിക്ക് താങ്ങായി ഡികെ ശിവകുമാർ!

 പ്രതീക്ഷയുടെ പുതുനാമ്പുകള്‍: കോവിഡിനെതിരെ പുതിയ ആയുധം, പരീക്ഷണം പുരോഗമിക്കുന്നു പ്രതീക്ഷയുടെ പുതുനാമ്പുകള്‍: കോവിഡിനെതിരെ പുതിയ ആയുധം, പരീക്ഷണം പുരോഗമിക്കുന്നു

English summary
all pending income-tax refunds upto Rs.5 lakh & GST/Custom refunds with immediate effect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X