Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കേണ്ടെന്ന് സിബിഐ

CBI
ദില്ലി: സിബിഐയ്ക്ക് സ്വയം ഭരണാവകാശം നല്‍കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥവൃന്ദവും തയ്യാറാകുന്നില്ലെന്നും സിബിഐയുടെ കാര്യങ്ങളില്‍ ഇടപെട്ട് അവരെ ബുദ്ധിമുട്ടിലാക്കാനും നിയന്ത്രിയ്ക്കാനുമാണ് ശ്രമിയ്ക്കുന്നതെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പടെ തങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിയ്ക്കുന്നുവെന്നും സിബിഐ. ഒക്ടോബര്‍ 29 നാണ് സിബിഐയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അമരേന്ദ്ര സരന്‍ കോടതിയെ അറിയിച്ചു.

സിബഐ ഡയറക്ടറുടെ പദവി കേന്ദ്ര സെക്രട്ടറിയ്ക്ക് തുല്ല്യമാക്കണമെന്ന സിബിഐ ആവശ്യം കേന്ദ സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിനല്‍ പ്രതികരണം ഉണ്ടായത്. സിബിഐയ്ക്ക് സവയംഭരണാധികാരം നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രം വിലയിരുത്തിയത്.

സിബിഐ ഡയറക്ടറുടെ കാലവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കാലവധി ഉയര്‍ത്താനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. മറ്റ് പല സാമ്പത്തിക അധികാരങ്ങളും കേന്ദ്രം സിബിഐ ഡയറക്ടര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സിബിഐയെ നിരീക്ഷിയ്ക്കുന്നതിനും മറ്റുമായി ഒരു സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യവും സിബിഐ തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+