കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയിയെയും മോദിയെയും താരതമ്യം ചെയ്യരുത്

Google Oneindia Malayalam News

ഗാന്ധിനഗര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയും ഇപ്പോഴത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി. വാജ്‌പേയ് മഹാനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാവം വെറെ തന്നെയാണ്. മോദിയും മികച്ച നോതാവാണ്. മികച്ച ഭരണാധികാരിയുമാണ്. എന്നാലും ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല.

ഒരു വര്‍ഷത്തോളമായി തുടരുന്ന അസ്വാരസ്യങ്ങള്‍ മറച്ചുവെച്ചാണ് എല്‍ കെ അദ്വാനിയും നരേന്ദ്ര മോദിയും ഗാന്ധിനഗറില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. പസ്പരം അങ്ങോട്ടുമിങ്ങോട്ടും പുകഴ്ത്താനും ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളായ ഈ രണ്ട് നേതാക്കന്മാരും മറന്നില്ല. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് അദ്വാനി മോദിയുടെ തട്ടകമായ ഗുജറാത്തിലെത്തിയത്.

advani

ഗാന്ധിനഗറില്‍ നിന്നും അദ്വാനിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും എന്ന് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഉറപ്പുവരുത്തണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അദ്വാനിയുടെ സംഭവ ബഹുലമായ രാഷ്ട്രീയ ഇന്നലെകള്‍ എടുത്തുപറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. യു പി എയ്ക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പല സംസ്ഥാനങ്ങളിലും ഈ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കില്ല.

തിരഞ്ഞെടുപ്പുകള്‍ക്ക് അതീതമാണ് ഗാന്ധിനഗറുമായി തനിക്കുള്ള ബന്ധമെന്ന് അദ്വാനി പറഞ്ഞു. ഇത്തവണ ബി ജെ പിവന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്യും. ഭോപ്പാലില്‍ നിന്നും മത്സരിക്കാനായിരുന്നു എല്‍ കെ അദ്വാനിയുടെ ആഗ്രഹം. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ഗാന്ധിനഗറില്‍ മത്സരിക്കാന്‍ സമ്മതിച്ചത്.

English summary
All praise for each other, Modi, Advani vow to lead BJP back to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X