കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ വാക്‌സിനേഷനായി സ്വകാര്യ ആശുപത്രികളെ സജ്ജമാക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിക്കാം. വാക്‌സിന്‍ യജ്ഞത്തിനായി ഓരോ സംസ്ഥാനത്തെയും മുഴുവന്‍ സ്വകാര്യ ആശുപത്രികളേയും ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതത്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രികള്‍ക്കും ഇനിമുതല്‍ വാക്‌സിനേഷന്‍ സൈറ്റുകളായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്‌.

രാജ്യത്തെ 60 വയസിന്‌ മുകളിലുള്ളവര്‍ക്കും 45നും 60നും ഇടയില്‍ പ്രായമായ ഗുരുതര രോഗമുള്ളവര്‍ക്കുമാണ്‌ രണ്ടാം ഘട്ടത്തില്‍ കോവിഡ്‌ വാക്‌സിന്‍ നല്‍കുന്നത്‌. കോവിഡ്‌ 19 വാക്‌സിനേഷനായി കോവിന്‍ സംവിധാനത്തില്‍ ഇതുവരെ 50 ലക്ഷം രജിസ്‌ട്രേഷനുകള്‍ സര്‍ക്കാരിന്‌ ലഭിച്ചു.

covid vaccine

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

കോവിഡ്‌ വാക്‌സിന്‍ ഡോസുകളുടെ കുറവ്‌ ഉണ്ടാകില്ലെന്നും ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ കോവിഡ്‌ സെന്ററുകളില്‍ എത്തിക്കണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിര്‍ദേശം നല്‍കി. ആവശ്യമായ കോവിഡ്‌ വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും കോവിഡ്‌ വാക്‌സിനേഷനായി സജ്ജമാക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്നാണ്‌ കേന്ദ്രം കണക്കു കൂട്ടുന്നത്‌.

രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ സജീവമായ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും ആകെ കോവിഡ്‌ കേസുകളില്‍ രോഗമുക്തി നേടിയ കേസുകള്‍ 97 ശതമാനത്തില്‍ കുറവാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ മൊത്തത്തിലുള്ള ടെസ്റ്റ്‌ പോസിറ്റിവിറ്റി 5.11 ശതമാനമാണെനന്‌ും രാജ്യത്ത്‌ കോവിഡ്‌ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

Recommended Video

cmsvideo
'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

English summary
all private hospitals utilize for covid vaccination says central to states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X