• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാൻ സർക്കാരിന് ഭീഷണികളില്ല: കാലാവധി പൂർത്തിയാക്കുമെന്ന് കോൺ. ജനറൽ സെക്രട്ടറി, ഇടഞ്ഞ് പൈലറ്റ്

ജയ്പൂർ: മധ്യപ്രദേശിന് സമാനമായി രാജസ്ഥാനിലും കോൺഗ്രസിൽ പോര് ശക്തമാകുമ്പോൾ സർക്കാരിന്റെ സർക്കാർ സുസ്ഥിരമാമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ. രാജസ്ഥാൻ നിയമസഭയിലെ എല്ലാ എംഎൽഎമാരുമായും ബന്ധം പുലർത്തി വരുന്നുണ്ടെന്നും സർക്കാരിന് ഭീഷണിയില്ലെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പിന്ന ആരാണ് സച്ചിൻ പൈലറ്റിനൊപ്പമുള്ളതെന്നാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരും ഞായറാഴ്ചച ദില്ലിയിലേക്ക് പോയതോടെയാണ് അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുന്നത്.

'അവസാന ശ്വാസം വരേയും കോൺഗ്രസിനൊപ്പം, ബിജെപിയുടെ മോഹം പൂവണിയില്ല';തിരികെയെത്തി 3 എംഎൽഎമാർ

 അധികാരത്തർക്കം

അധികാരത്തർക്കം

മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാരത്തർക്കം പരിഹരിക്കാതെ കിടന്നതാണ് സ്ഥിതി സങ്കീർണ്ണമാക്കിയത്. 2018ലെ നിയമസഭാ തിരഞ്ഞുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതയതോടെ തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ കിടന്നതാണ് സ്റ്റേറ്റ് യൂണിൽ ഇത്തരം പ്രതിസന്ധികളിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

സർക്കാരിന് ഇളക്കം തട്ടില്ല

സർക്കാരിന് ഇളക്കം തട്ടില്ല

കഴിഞ്ഞ രണ്ട് ദിവസമായി സച്ചിൻ പൈലറ്റുമായി സംസാരിച്ചിട്ടില്ല. അദ്ദേഹത്തോട് സംസാരിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. അവിനാശ് പാണ്ഡെ പറയുന്നു. എല്ലാ എംഎൽഎമാരുമായും ഞാൻ ബന്ധം പുലർത്തുന്നുണ്ട്. രാജസ്ഥാൻ സർക്കാർ സുസ്ഥിരവും അതിന്റെ കാലാവധി പൂർത്തിയാക്കാൻ ശേഷിയുള്ളതുമാണെന്നുമാണ് പാണ്ഡെ പറയുന്നത്. രാജസ്ഥാനിലെ സംഭവ വികാസങ്ങളെക്കുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി സോണിയാ ഗാന്ധിയും വിവരങ്ങങ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിടിഐയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 യോഗത്തിൽ നിന്ന് വിട്ടുനിന്നു

യോഗത്തിൽ നിന്ന് വിട്ടുനിന്നു

സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ അശോക് ഗെലോട്ട് രാത്രി ഒമ്പത് മണിക്ക് തന്റെ ഔദ്യോഗിക വസതിയിൽ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാർക്ക് പുറമേ സ്വതന്ത്ര എംഎൽഎമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ സച്ചിൻ പൈലറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം

 യോഗത്തിൽ പങ്കെടുക്കില്ല

യോഗത്തിൽ പങ്കെടുക്കില്ല

നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ച ജയ്പൂരിൽ നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ അവിനാശ് പാണ്ഡെയുടെ നേതൃത്തിലാണ് യോഗം ചേരുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, അജയ് മാക്കൻ എന്നിവരെ പാർട്ടി രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ പൈലറ്റിനൊപ്പം ദില്ലിയിലേക്ക് പോയ മൂന്ന് എംഎൽഎ മാർ തങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പോയതെന്ന് വ്യക്തമാക്കിയിരുന്നു. രോഹിത് ബോറ, ഡാനിഷ് അബ് റാർ, ചേതൻ ഡൂഡി എന്നിവരാണ് തങ്ങൾ പാർട്ടി നേതൃത്വം പറയുന്നത് മാത്രമേ കേൾക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയത്.

 30 കോൺഗ്രസ് എംഎൽഎമാർ

30 കോൺഗ്രസ് എംഎൽഎമാർ

തനിക്ക് 30 കോൺഗ്രസ് എംഎൽഎമാരുടേയും ചില സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നാണ് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയത്. ഇതിനിടെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന നിയമസഭാ കക്ഷി യോഗത്തിലും താൻ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റ് അറിയിച്ചിട്ടുണ്ട്. ഗെലോട്ട് സർക്കാർ ഇപ്പോൾ ന്യൂനപക്ഷമായിക്കഴിഞ്ഞെന്നും സച്ചിൻ പറയുന്നു. സച്ചിൻ പൈലറ്റ് ദില്ലിയിലേക്ക് പോയതിന് പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയേ സച്ചിൻ പൈലറ്റും ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്.

എരിതീയിൽ എണ്ണയൊഴിച്ച്

എരിതീയിൽ എണ്ണയൊഴിച്ച്

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ എരിതീയിൽ എണ്ണയൊഴിച്ച് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് സംഭവിച്ചത് പോലെ തന്നെ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോഖ് ഗെലോട്ട് ഇടപെട്ട് സച്ചിൻ പൈലറ്റിനെ ഒതുക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയുമാണെന്നാണ് സിന്ധ്യ ട്വിറ്ററിൽ കുറിച്ചത്. കോൺഗ്രസിനുള്ളിൽ കഴിവിനും സാമർത്ഥ്യത്തിനും യാതൊരു സ്ഥാനമില്ലെന്ന് വീണ്ടും തെളിഞ്ഞതായും സിന്ധ്യ ട്വീറ്റിൽ കുറ്റപ്പെടുത്തി.

 ബിജെപിക്ക് പങ്കില്ലെന്ന്

ബിജെപിക്ക് പങ്കില്ലെന്ന്

രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ബിജെപി സ്വീകരിക്കുന്ന നിലപാട്. അശോക് ഗെഹ്ലോട്ടിന്റെ ആരോപണങ്ങൾ സ്വന്തം പാർട്ടിയുടെ പരാജയങ്ങളിൽനിന്ന് വ്യതിചലിക്കാനുള്ള ശ്രമമാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. സച്ചിൻ പൈലറ്റും ബിജെപി നേതൃത്വവുമായി ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള കൂടിക്കാഴ്ചകളോ ചർച്ചയോ നടത്തിയിട്ടില്ലെന്നും ബിജെപി വ്യക്തമാക്കുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. പക്ഷേ അവർ കുറ്റം ബിജെപിയുടെ മേൽ ചുമത്താൻ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ദില്ലിയിൽ പറഞ്ഞു. ബിജെപി ഒരു തരത്തിലുള്ള കൂറുമാറ്റ പ്രവർത്തനങ്ങൾക്കും ശ്രമിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

 സമൻസ് അയച്ചത് പ്രകോപിപ്പിച്ചു

സമൻസ് അയച്ചത് പ്രകോപിപ്പിച്ചു

രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സമൻസ് അയച്ചതാണ് സച്ചിൻ പൈലറ്റിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഇതോടെയാണ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി ദില്ലിയിലേക്ക് പോയിട്ടുള്ളതെന്നും പറയപ്പെടുന്നു. ജയ്പൂർ പോലീസ് സ്റ്റേഷനിൽ സച്ചിൻ പൈലറ്റിനോട് ഹാജാരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചതായുള്ള വാർത്തകളാണ് പുറത്തുവന്നത്. രാജസ്ഥാൻ എടിഎസും എസ്ഒജിയുമാണ് പൈലറ്റിന് സമൻസ് അയച്ചിട്ടുള്ളത്. ഇത് ഇരുവകും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ.

ഭുരിപക്ഷം നഷ്ടമാകുമോ?

ഭുരിപക്ഷം നഷ്ടമാകുമോ?

200 അംഗ രാജസ്ഥാൻ നിയമസഭയിൽ ബിജെപിയ്ക്ക് 72 എംഎൽഎമാരാണുള്ളത്. 101 പേരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായി വരിക. 107 എംഎൽഎമാരുള്ള കോൺഗ്രസിന് 12 സ്വതന്ത്ര എംഎൽഎമാരുടെയും മറ്റ് പാർട്ടികളിൽ നിന്നുള്ള അഞ്ച് എംഎൽഎമാരുടെയും പിന്തുണയുമുണ്ട്.

English summary
All Rajasthan Congress MLAs in touch with me; government is stable: Avinash Pande
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X