കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിയും പഞ്ചസാരയും; ദൈനംദിന ചെലവിന് 1000 രൂപയും; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍

  • By Anupama
Google Oneindia Malayalam News

ചെന്നൈ: കൊറോണ വ്യാപനം തടയുന്നതിനായി തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരിയും പഞ്ചസാരയും വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഒപ്പം ദൈനംദിന വൃത്തിക്കായി 1000 രൂപ വീതവും നല്‍കും.

രാജ്യത്ത് ഇതുവരേയും 500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ 10 ആയി. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശി തിങ്കളാഴ്ച്ച മരണപ്പെട്ടതോടെയാ്ണ് മരണസംഖ്യ പത്തായി ഉയര്‍ന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുള്ളത്. മരണസംഖ്യയും ഇവിടെ തന്നെയാണ് കൂടുതല്‍. പിന്നാലെയാണ് രാജ്യത്തെ 80 ലധികം നഗരങ്ങള്‍ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോക് ഡൗണ്‍

ലോക് ഡൗണ്‍

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെയായിരുന്നു തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. മാര്‍ച്ച് മുപ്പത്തൊന്ന് വരെയാണ് നിയന്ത്രണങ്ങള്‍. അതിര്‍ത്തികള്‍ അടച്ചിടുമെന്നും കടകമ്പോളങ്ങള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

 വാഹന നിയന്ത്രണം

വാഹന നിയന്ത്രണം

ഇതിനിടെ വാളയാറില്‍ നിന്നും കേരളത്തില്‍ പച്ചക്കറി ഇറക്കാന്‍ വന്ന ലോറികള്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞിട്ടിരുന്നു. പിന്നാലെ കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരുമായി ചീഫ് സെക്രട്ടറി വിഷയം ചര്‍ച്ച ചെയ്ത് തടസങ്ങള്‍ ഒഴിവാക്കുകയായിരുന്നു. പെട്രോള്‍, ഡിസല്‍, എല്‍പിജി ടാങ്കറുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നത്.

 അതിര്‍ത്തി

അതിര്‍ത്തി

കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ 9 ചെക്ക്‌പോസ്റ്റുകളും തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചിടാന്‍ കീരുമാനിച്ചിട്ടുണ്ട്. കൂടാതെ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ ഇതിനകം തന്നെ അടച്ചിട്ടിട്ടുമുണ്ട്. 12 അതിര്‍ത്തി റോഡുകളാണ് ഇതിനകം തന്നെ അടച്ചിട്ടിട്ടുള്ളത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിലും തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശന വാഹന പരിശോധന നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ കൂടാതെ കെഎസ്ആര്‍ടിസി ബസുകളിലെ യാത്രക്കാരെ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

Recommended Video

cmsvideo
കൊവിഡ് കാലത്ത് പ്രകാശ് രാജ് ആണ് യഥാര്‍ത്ഥ ഹീറോ
കൊറോണ

കൊറോണ

തമിഴ്‌നാട്ടില്‍ ഇതുവരെ ഒന്‍പത് പേര്‍ക്കാണ് കൊറോണ സ്ഥീരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ രോഗമുക്തമാവുകയും ചെയ്തു. അഞ്ച് ജില്ലകളിലായി വ്യാപിച്ചിരിക്കുന്ന കൊറോണ മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്ന ജനത കര്‍ഫ്യൂവിന്റെ സമയപരിധി തമിഴ്‌നാട് വര്‍ധിപ്പിച്ചിരുന്നു.

English summary
Edapadi K Palaniswamy announced all ration card holders will be given rice, sugar and Rs 1,000 to take care of their daily needs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X