കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയതായി റെയില്‍വേ, സ്‌പെഷ്യല്‍ ട്രെയിനുകള്‍ തുടര്‍ന്നും ലഭിക്കും

Google Oneindia Malayalam News

ദില്ലി: എല്ലാ റെഗുലര്‍ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കുന്നതായി റെയില്‍വേ. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ലെന്നും റെയില്‍വേ അറിയിച്ചു. അതേസമയം 230 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് തുടര്‍ന്നും ഉണ്ടാവും. റെഗുലര്‍ പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വീസ് നടത്തില്ലെന്നും റെയില്‍വേ പ്രസ്താവനയില്‍ പറയുന്നുണ്ട്. സംസ്ഥാനങ്ങളില്‍ പല ആവശ്യങ്ങള്‍ക്കായി സര്‍വീസ് നടത്തുന്നവയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇവയുടെ സേവനം തുടര്‍ന്നും ലഭിക്കും.

Recommended Video

cmsvideo
Railways suspends all regular passenger services indefinitely | Oneindia Malayalam
1

മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ കുറഞ്ഞ തോതില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിനുള്ള സഹായത്തിന്റെ ഭാഗമാണ്. അതാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇത്തരം പ്രത്യേക ട്രെയിനുകളില്‍ എത്ര യാത്രക്കാരുണ്ടെന്ന കാര്യവും സ്ഥിരമായി പരിശോധിക്കും. ആവശ്യം വന്നാല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്നും റെയില്‍വേ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സമയമായിട്ടില്ലെന്ന സൂചനയാണ് റെയില്‍വേ നല്‍കുന്നത്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത് ആത്മഹത്യാപരമാകുമെന്നാണ് റെയില്‍വേ കരുതുന്നത്. പ്രധാനമായും പത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളുടെ 80 ശതമാനവും ഉള്ളത്. ഇവിടെയൊക്കെ സര്‍വീസ് പുനരാരംഭിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഒഴികെയുള്ള സര്‍വീസുകള്‍ ആരംഭിക്കേണ്ടതില്ലെന്നാണ് റെയില്‍വേ തീരുമാനിച്ചത്.

ലോക്ഡൗണിന് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ അടുത്തൊന്നും തിരിച്ചുവരില്ലെന്ന സൂചനയാണ് ലഭിക്കും. മെയ് 12 മുതല്‍ രാജ്ധാനി റൂട്ടിലാണ് പ്രത്യേക ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. ഇത് 12 പെയറുകളായിരുന്നു. ജൂണ്‍ ഒന്നിന് ആരംഭിച്ച സര്‍വീസില്‍ 100 പെയറുകളുണ്ടായിരുന്നു. മുംബൈയില്‍ അവശ്യ സാധനങ്ങള്‍ക്ക് വേണ്ടിയാണ് പ്രത്യേക സര്‍വീസ് തുടങ്ങിയത്. അടുത്തിടെയായിരുന്നു ഈ തീരുമാനം. സര്‍വീസുകള്‍ നിര്‍ത്തിയതോടെ 40000 കോടിയുടെ നഷ്ടം റെയില്‍വേയ്ക്ക് ഉണ്ടായെന്നാണ് വിലയിരുത്തല്‍.

English summary
all regular passenger services suspends indefinitely says railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X