കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ പന്ത് യെഡിയൂരപ്പയുടെ കോർട്ടിൽ, 7 വിമത എംഎൽഎമാർക്ക് അവസരം, 3 ദിനങ്ങൾ കൂടി മാത്രം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ മന്ത്രിസഭാ വികസനത്തിന് യെഡിയൂരപ്പയ്ക്ക് മുമ്പിൽ ഇനി 3 ദിവസങ്ങൾ കൂടി മാത്രം. പാർട്ടിയിൽ കലാപക്കൊടി ഉയർന്നതിനെ തുടർന്ന് ജനുവരി അവസാനത്തോടെ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് മന്ത്രിസഭാ വികസനം നടത്തുമെന്ന് യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. ദാവോസിൽ നിന്നും മടങ്ങിയെത്തിയപ്പോൾ നടത്തിയ പ്രസ്താവന ഹോളനേരസിപ്പൂരിൽ അദ്ദേഹം ആവർത്തിച്ചു.

ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനംഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനം

കർണാടകയിലെ സഖ്യ സർക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തിൽ എത്തിയിട്ടും മന്ത്രിസഭാ വികസനം അനന്തമായി നീളുകയായിരുന്നു. വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് മന്ത്രിസഭാ വികസനം നീളാൻ കാരണമായത്.

 യെഡിയൂരപ്പയ്ക്ക് മുമ്പിൽ പ്രതിസന്ധി

യെഡിയൂരപ്പയ്ക്ക് മുമ്പിൽ പ്രതിസന്ധി

മന്ത്രിസഭാ വികസനം യെഡിയൂരപ്പയ്ക്ക് മുമ്പിൽ വലിയ വെല്ലുവിളിയാവുകയാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 11 എംഎൽഎമാരിൽ 7 പേരെയാണ് മന്ത്രിസ്ഥാനത്തിനായി യെഡിയൂരപ്പയ്ക്ക് തിരഞ്ഞെടുക്കേണ്ടത്. പുതുമുഖങ്ങൾക്ക് അവസരം നൽകാനായി നിലവിലുള്ള ചില മന്ത്രിമാരെ ഒഴിവാക്കുക എന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി.

പാർട്ടിയിൽ കലാപക്കൊടി

പാർട്ടിയിൽ കലാപക്കൊടി


മന്ത്രിസഭാ വികസനവുമായി കർണാടകാ ബിജെപിയിൽ നിരവധി വിമത സ്വരങ്ങൾ ഉയർന്നിരുന്നു. മന്ത്രിസഭാ വികസനത്തിന് ശേഷം പൊട്ടിത്തെറി രൂക്ഷമാകാനാണ് സാധ്യത. പ്രശ്നക്കാരെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുക എന്നതാകും യെഡിയൂരപ്പയ്ക്ക് മുമ്പിലുള്ള മറ്റൊരു വെല്ലുവിളി. 3 ദിവസത്തിനുള്ളിൽ മന്ത്രിസഭാ വികസനം പൂർത്തിയാക്കുമെന്ന് യെഡിയൂരപ്പ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റ അടുത്ത വൃത്തങ്ങൾ പോലും അതിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

11 വിമതർ

11 വിമതർ

കർണാടക ഉപതിരഞ്ഞെടുപ്പിൽ 11 വിമത എംഎൽഎമാരാണ് വിജയിച്ചത്. ഇവരിൽ 7 പേർക്ക് മാത്രമെ യെഡിയൂരപ്പ മന്ത്രിസ്ഥാനം നൽകൂ എന്നാണ് സൂചന. എന്നാൽ വിമത എംഎൽഎമാരിൽ കൂടുതൽ പേരെ ഒഴിവാക്കാനാണ് ദേശീയ നേതൃത്വം നൽകുന്ന നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ വിമത എംഎൽഎമാരോട് മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കണമെന്ന് യെഡിയൂരപ്പ ആവശ്യപ്പെട്ടാൽ അവർക്ക് മുമ്പിൽ മറ്റു വഴികൾ ഇല്ല. അതേ സമയം മന്ത്രിസ്ഥാനം നഷ്ടമായാൽ ബിജെപിയുടെ മുതിർന്ന നേതാക്കളിൽ ചിലർ പോലും പാർട്ടി വിടാൻ സാധ്യതയുണ്ട്.

ഇടഞ്ഞ് നേതൃത്വം

ഇടഞ്ഞ് നേതൃത്വം


ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ ബിജെപി ദേശീയ നേതൃത്വം തിരക്കിലാണ്. സംഘടനാ ചുമതലയുള്ള ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് യെഡിയൂരപ്പയുമായി നടത്തിയ ചർച്ചയിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇനി ആരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടത്, ഒഴിവാക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് യെഡിയൂരപ്പയാണ്.

 യെഡിയൂരപ്പയ്ക്ക് മുമ്പിൽ

യെഡിയൂരപ്പയ്ക്ക് മുമ്പിൽ


തന്റെ അനുയായികളെയും പാർട്ടിയുടെ മുതിർന്ന നേതാക്കളെയും പുതിയതായി പാർട്ടിയിൽ എത്തിയവരെയും സംതൃപ്തരാക്കി മുന്നോട്ട് കൊണ്ടുപോകാനുള്ള ചുമതല യെഡിയൂരപ്പയുടേതാണ്. കർണാടകയിൽ ബിജെപി അധികാരത്തിൽ എത്തിയത് വിമത എംഎൽഎമാരുടെ പിന്തുണയും ത്യാഗവും കൊണ്ടാണെന്ന് പൊതുവേദികളിൽ യെഡിയൂരപ്പ ആവർത്തിച്ച് വ്യക്തമാക്കുന്നത് ഈ നീക്കത്തിന്റെ ഭാഗമായാണ്.

English summary
All the rebel MLA's may not be inducted into Karnataka cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X