കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌നാഥ് സിംഗ് യുപി മുഖ്യമന്ത്രി!!ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി സിംഗ്,ഷായുടെ കണക്ക് തെറ്റി!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്.
ഉത്തര്‍പ്രദേശില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടിയതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതെല്ലാം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ബുധനാഴ്ച സിംഗ് രംഗത്തെത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള സംസാരങ്ങള്‍ വ്യര്‍ത്ഥവും അനാവശ്യവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നിര്‍ണയിക്കുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് കേന്ദ്ര മന്ത്രി ജെപി നദ്ദ അഭിപ്രായപ്പെട്ടു. രാജ് സിംഗിന് പുറമേ റെയില്‍വേ മന്ത്രി മനോജ് സിന്‍ഹ (57), സംസ്ഥാന പ്രസിഡന്റ് കേശവ പ്രസാദ് മൗര്യയുടേയും പേരുകളും മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ളവരുടേതായി പുറത്തുവന്നിരുന്നു. ബിജെപിയ്ക്ക് കടുത്ത സ്വാധീനമുള്ള പൂര്‍വ്വാചലില്‍ നിന്നുള്ള പാര്‍ട്ടി നേതാവാണ് സിന്‍ഹ. പാര്‍ട്ടിയിലേയ്ക്ക് യാദവ കുലത്തിന് പുറത്തുള്ള ഒബിസി വോട്ടുകളെത്തിക്കുന്നതില്‍ 47കാരനായ പ്രസാദ് മൗര്യയുടെ പങ്ക് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

rajnathsingh

ഏഴ് ഘട്ടങ്ങളിലായി ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - സമാജ് വാദി പാര്‍ട്ടി സഖ്യത്തെ പാടേ തള്ളിക്കളഞ്ഞ ബിജെപി 300ലധികം സീറ്റുകള്‍ സ്വന്തമാക്കി എക്കാലത്തേയും റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറുന്നത്.

English summary
Home Minister and senior Bharatiya Janata Party (BJP) leader Rajnath Singh on Wednesday categorically rejected the reports of his same being cropped up for the next Uttar Pradesh Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X