കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നും രാജ്യത്തിന്റെ ഐക്യത്തെ വിഭജിക്കുന്നത്: കേന്ദ്രത്തെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

Google Oneindia Malayalam News

ഡെറാഡൂണ്‍: കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. പൗരത്വ നിയമഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ രാജ്യത്ത് നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് ആസാദ് രംഗത്തെത്തിയിട്ടുള്ളത്. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാ‍ഡൂണില്‍ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധക്കാരോട് സംസാരിക്കുകയാരിരുന്നു ചന്ദ്രശേഖര്‍ ആസാദ്. ഷഹീന്‍ബാഗിന് സമാനമായ സമരമാണ് സംസ്ഥാനത്തും നടക്കുന്നത്.

തങ്ങള്‍ പങ്കെടുത്ത വേദിയിലേക്ക് തന്നെ ക്ഷണിച്ച ലീഗിലെ ചിലര്‍ക്കല്ലേ ഇപ്പോഴും ഹാലിളകുന്നത്: ജയരാജന്‍തങ്ങള്‍ പങ്കെടുത്ത വേദിയിലേക്ക് തന്നെ ക്ഷണിച്ച ലീഗിലെ ചിലര്‍ക്കല്ലേ ഇപ്പോഴും ഹാലിളകുന്നത്: ജയരാജന്‍

"രാജ്യത്ത് പൗരത്വ നിയമഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്. ഇവ മൂന്നും രാജ്യത്തിന്റെ ഐക്യത്തെ വിഭജിക്കുന്നതാണ്.

bhim-army-chief1-1

കൃത്യമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നവരുടെ ധാരണ ഇതുപോലുള്ള വിവാദ വിഷയങ്ങളുള്‍പ്പെടെ എന്തും കൊണ്ടുവരാമെന്നാണ്. ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടാനുള്ളത് സര്‍ക്കാരിന് മുമ്പില്‍ മുട്ടുമടക്കാതെ പ്രതിഷേധങ്ങള്‍ തുടരണം എന്നുതന്നെയാണ്. ആരെങ്കിലും രേഖകള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ചായ വാഗ്ധാനം ചെയ്യാനാണ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധക്കാരോട് നിര്‍ദേശിച്ചിട്ടുള്ളത്.

"ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വന്ന് നിങ്ങളോട് ദേശീയ ജനസംഖ്യാ രജിസ്റ്ററിന് രേഖകള്‍ ആവശ്യപ്പെട്ടാല്‍ അവരെ സ്വാഗതം ചെയ്ത് ചായയും ഭക്ഷണവും നല്‍കുക. നിയമാനുസൃതമാണെന്നും വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് അനധികൃതമല്ലെന്നും എനിക്ക് പറയാന്‍ കഴിയും" ആസാദ് പറയുന്നു.

ഡെറാഡൂണിലുള്‍പ്പെടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഒരു ഷഹീന്‍ബാഗ് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നുറ് പേര്‍ ഉയര്‍ന്നുവരുമെന്നുമാണ് ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാണിക്കുന്നത്. പരിപാടിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖയും വായിച്ചിരുന്നു. കൂടുതല്‍ പേര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കണമെന്നും ആസാദ് ആഹ്വാനം ചെയ്തുു.

ആസാദിനെപ്പോലെ അരാചകത്വമുള്ള ചിലരാണ് അവരുടെ തന്ത്രങ്ങള്‍ കൊണ്ട് സമൂഹത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ ആസാദിനെതിരെ ഉന്നയിക്കുന്ന ആരോപണം. പൗരത്വ നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നും ബിജെപി വക്താവ് ദേവേന്ദ്ര ഭാഷിന്‍ പ്രതികരിച്ചത്.

English summary
‘All three are divisive’: Bhim Army chief throws CAA, NPR, NRC dare to Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X