കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളില്ലൊം വൈദ്യുതിയെത്തി.... മോദി വാക്കുപാലിച്ചു!! സമ്പൂര്‍ണ വൈദ്യുതീകരണം... അഭിമാനം!!

ഇന്ത്യയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ എല്ലാ ഗ്രാമത്തിലും വൈദ്യുതിയെത്തിക്കുക എന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും മികച്ച വാഗ്ദാനമായിരുന്നു. ഇത് നടപ്പാക്കുക എന്നത് ഒരിക്കലും നടക്കാത്ത സ്വപ്‌നമായി അവശേഷിക്കും എന്നായിരുന്നു എല്ലാവരുടെയും ആരോപണം. എന്നാല്‍ അതെല്ലാം മറികടന്ന് പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചിരിക്കുകയാണ് മോദി. അതായത് തിരഞ്ഞെടുപ്പ് വാഗ്ദാനം അദ്ദേഹം കൃത്യമായി പാലിച്ചിരിക്കുന്നു എന്നര്‍ത്ഥം.

ഇക്കാര്യം കേന്ദ്രസര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിനെ സംബന്ധിച്ചും നരേന്ദ്ര മോദിയെയും സംബന്ധിച്ച് ഇരട്ടി സന്തോഷമാണിത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വികസനം മുന്‍നിര്‍ത്തി പ്രചാരണം നടത്താനൊരുങ്ങുന്ന മോദിക്ക് ഈ നേട്ടം വളരെധികം ഗുണം ചെയ്യും.

സമ്പൂര്‍ണ വൈദ്യുതീകരണം

സമ്പൂര്‍ണ വൈദ്യുതീകരണം

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലും വൈദ്യുതി ഇതുവരെ എത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഗ്രാമവാസികള്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമായി എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിരിക്കുന്നത്. ഈ ഗ്രാമം അതില്‍ ഉള്‍പ്പെടുമോ എന്നുള്ള കാര്യം ഇപ്പോഴും അജ്ഞാതമാണ്. അതേസമയം മണിപൂരിലെ സേനാപതി ജില്ലയിലെ നാമിങ് ലെയ്‌സാങ് എന്ന ഗ്രാമത്തിലാണ് അവസാനമായി വൈദ്യുതിയെത്തിയത്. ഇതോടെയാണ് രാജ്യം സമ്പൂര്‍ണ വൈദ്യുതീകരണം എന്ന മഹായജ്ഞം പൂര്‍ത്തിയാക്കിയത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റില്‍ അറിയിക്കുകയും ചെയ്തു.

സ്വാതന്ത്ര്യദിന പ്രസംഗം

സ്വാതന്ത്ര്യദിന പ്രസംഗം

2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തുള്ള എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുമെന്ന് മോദി ഉറപ്പ് നല്‍കിയത്. ആയിരം ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഓരോ കുടുംബത്തിനും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്ന മോദി വാഗ്ദാനം പോലെയാകുമെന്ന് കരുതിയെങ്കിലും അദ്ദേഹം യഥാര്‍ത്ഥ ഭരണമികവ് കാണിച്ച് തന്നിരിക്കുകയാണ്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിലുള്ള പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന വഴിയാണ് എല്ലാ വീടുകളിലും വൈദ്യുതിയെത്തിച്ചത്. ഒരു ഗ്രാമത്തിലെ വൈദ്യുത മേഖലയിലെ അടിസ്ഥാന സൗകര്യം, 10 ശതമാനം വീടുകളിലും പൊതു സ്ഥലങ്ങളിലും വൈദ്യുതി എന്നിവ കണക്കിലെടുത്താണ് സമ്പൂര്‍ണ വൈദ്യുതീകരണം എന്ന കാര്യം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

മുന്‍ സര്‍ക്കാരുകള്‍

മുന്‍ സര്‍ക്കാരുകള്‍

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് പല ഗ്രാമങ്ങളും ഇരുട്ടിലാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖല വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് കാരണം ഇവിടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാരടക്കമുള്ളവ ഇക്കാര്യം അവഗണിക്കുകയാണ് ചെയ്തത്. ഭക്ഷ്യസുരക്ഷ നടപ്പാക്കിയിട്ടും സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ആശയം നടന്നിരുന്നില്ല. മോദി സര്‍ക്കാരിന്റെ ആരംഭ ഘട്ടത്തിലും അതിന് ശേഷവും ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന ഭരണകൂടങ്ങള്‍ പരാജയമായതും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വമ്പന്‍ നേട്ടം സ്വന്തമാക്കിയതോടെ മോദി സര്‍ക്കാര്‍ മികവിലേക്കുയര്‍ന്നിരിക്കുകയാണ്.

ഉദ്യോഗസ്ഥരുടെ പങ്ക്

ഉദ്യോഗസ്ഥരുടെ പങ്ക്

ഉദ്യോഗസ്ഥരുടെ മിടുക്കാണ് ഇത്രയും വേഗത്തില്‍ പദ്ധതി നടപ്പാക്കാന്‍ പറ്റിയതെന്ന് സര്‍ക്കാര്‍ പറയുന്നു. മോദി പറഞ്ഞ ദിവസത്തിനും 12 നാള്‍ മുമ്പേ ഉദ്യോഗസ്ഥര്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനെ സര്‍ക്കാര്‍ നേരിട്ട് അഭിനന്ദിച്ചിട്ടുമുണ്ട്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 1.6 ബില്യണ്‍ പേര്‍ക്ക് വീടുകളില്‍ വൈദ്യുതിയില്ല. ഇന്ത്യയും നൈജീരിയയുമാണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയിലെ നഗര-ഗ്രാമീണ പ്രദേശങ്ങളിലെ നാലു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കുമെന്ന് മോദി പറഞ്ഞിരുന്നു. ഇതിനായി 16320 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.

നുണകള്‍ പ്രചരിപ്പിക്കുന്നു

നുണകള്‍ പ്രചരിപ്പിക്കുന്നു

സര്‍ക്കാരിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് കാണിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഗ്രാമം സര്‍ക്കാര്‍ പറയും പോലെ സമ്പൂര്‍ണ വൈദ്യുതീകരിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളും ഇരുട്ടിലാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം ഇന്ത്യയില്‍ വൈദ്യുതിയുടെ കുറവുള്ളത് കൊണ്ടാണ് നേരത്തെ പല ഗ്രാമങ്ങളിലും വൈദ്യുതിയെത്താതിരുന്നത്. ഇത് സ്വകാര്യ നിക്ഷേപങ്ങളെ വരെ ബാധിച്ചിരുന്നു. പലരും ഗ്രാമീണ മേഖലയില്‍ വ്യാപാരം തുടങ്ങുന്നതിന് ഇത് തടസമായിരുന്നു. ആശുപത്രികള്‍ പോലും ഡീസല്‍ ജനറേറ്ററിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും!! ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്നൊഴിവാക്കി!!സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും!! ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്നൊഴിവാക്കി!!

ടിക്കറ്റ് ബുക്കിംഗ്, ജിഎസ്ടി.. 35 രൂപ റീഫണ്ടിങ്, എഞ്ചിനീയറെ റെയില്‍വേ ചുറ്റിച്ചത് ഒരുവര്‍ഷം, നോ രക്ഷടിക്കറ്റ് ബുക്കിംഗ്, ജിഎസ്ടി.. 35 രൂപ റീഫണ്ടിങ്, എഞ്ചിനീയറെ റെയില്‍വേ ചുറ്റിച്ചത് ഒരുവര്‍ഷം, നോ രക്ഷ

English summary
All villages in India electrified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X