6 രാജ്യങ്ങൾ, 243 നഗരങ്ങൾ, 1772 ഔട്ട് ലെറ്റുകൾ.. സിദ്ധാർഥിന്റെ കഫേ കോഫി ഡേ ഒരു ചെറിയ കളിയല്ല, പക്ഷേ!!
ബാംഗ്ലൂർ: 1996ലാണ് വി ജി സിദ്ധാർഥ ആദ്യത്തെ കഫേ കോഫി ഡേ ആരംഭിക്കുന്നത്. ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിലായിരുന്നു ഇത്. കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ് എന്നാണ് കമ്പനിയുടെ ശരിക്കുള്ള പേര്. ആറ് രാജ്യങ്ങളിലെ 243 നഗരങ്ങളിലായി ഇന്ന് 1772 ഔട്ട് ലെറ്റുകളാണ് കഫേ കോഫി ഡേയ്ക്ക് ഉള്ളത്. ഒരു കോഫിയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാം എന്ന പരസ്യവാചകം കേൾക്കാത്ത ആളുകള്‍ ഉണ്ടാകില്ല. 1.8 ബില്യൺ കപ്പ് കാപ്പിയാണ് വി ജി സിദ്ധാർഥയുടെ കഫേ കോഫി ഡേ ഒരു വർഷം വിറ്റഴിക്കുന്നത്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ കഫേ കോഫി ഡേ ഔട്ട് ലെറ്റുകൾ ഉണ്ട്. ഇന്ത്യയ്ക്ക് പുറമേ ഓസ്ട്രിയ, നേപ്പാൾ, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കഫേ കോഫി ഡേ പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂരിലെ വിത്തൽ മല്യ റോഡിലുള്ള കോഫി ഡേ സ്ക്വയറിലാണ് കഫേ കോഫി ഡേയുടെ ആസ്ഥാനം. കാപ്പി, ചായ, പേസ്ട്രി, പിസ്സ, കപ്പുച്ചിനോ, ബ്രെഡ് തുടങ്ങിയവയാണ് കഫേ കോഫി ഡേ ഔട്ട് ലെറ്റുകളിൽ ലഭിക്കുക. ആറ് രാജ്യങ്ങളിലായി 19,943 പേരാണ് കഫേ കോഫി ഡേ ഔട്ട് ലെറ്റുകളിൽ ജോലി നോക്കുന്നത്.

4,466.79 കോടി രൂപയുടെ ആസ്തിയുള്ള കഫേ കോഫി ഡേയിൽ 53 ശതമാനം ഷെയറാണ് വി ജി സിദ്ധാർഥയ്ക്ക് ഉള്ളത്. 127.51 കോടി രൂപയായിരുന്നു 2018 - 19 സാമ്പത്തിക വർഷത്തിൽ കഫേ കോഫി ഡേയുടെ ലാഭം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സമീപകാലത്തായി കഫേ കോഫി ഡേ നല്ല നിലയിലായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. മൈൻഡ് ട്രീയിലെ തന്റെ ഓഹരി 3000 കോടിയോളം രൂപക്ക് സിദ്ധാര്‍ത്ഥ് വിൽക്കാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.
കഴിഞ്ഞ വർഷം സിദ്ധാർഥിന്റെ ബാംഗ്ലൂരിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സിദ്ധാർഥ് കടുത്ത സാമ്പത്തിക - രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഞാനൊരു പരാജയപ്പെട്ട ബിസിനസ്സുകാരനാണ് എന്നും എല്ലാത്തിനും ഉത്തരവാദി ഞാൻ മാത്രമാണ് എന്നുമാണ് കഫേ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർഥ അവസാനമായി നൽകിയ സന്ദേശത്തിൽ പറയുന്നത്. മംഗലാപുരത്തിടുത്തുള്ള നേത്രാവതി ഡാം സൈറ്റിനരികിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ കാണാതായത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications