കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 രാജ്യങ്ങൾ, 243 നഗരങ്ങൾ, 1772 ഔട്ട് ലെറ്റുകൾ.. സിദ്ധാർഥിന്റെ കഫേ കോഫി ഡേ ഒരു ചെറിയ കളിയല്ല, പക്ഷേ!!

Google Oneindia Malayalam News

ബാംഗ്ലൂർ: 1996ലാണ് വി ജി സിദ്ധാർഥ ആദ്യത്തെ കഫേ കോഫി ഡേ ആരംഭിക്കുന്നത്. ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിലായിരുന്നു ഇത്. കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ് എന്നാണ് കമ്പനിയുടെ ശരിക്കുള്ള പേര്. ആറ് രാജ്യങ്ങളിലെ 243 നഗരങ്ങളിലായി ഇന്ന് 1772 ഔട്ട് ലെറ്റുകളാണ് കഫേ കോഫി ഡേയ്ക്ക് ഉള്ളത്. ഒരു കോഫിയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാം എന്ന പരസ്യവാചകം കേൾക്കാത്ത ആളുകള്‍ ഉണ്ടാകില്ല. 1.8 ബില്യൺ കപ്പ് കാപ്പിയാണ് വി ജി സിദ്ധാർഥയുടെ കഫേ കോഫി ഡേ ഒരു വർഷം വിറ്റഴിക്കുന്നത്.

<strong>ഞാനൊരു പരാജയപ്പെട്ട ബിസിനസ്സുകാരൻ.. എല്ലാത്തിനും ഉത്തരവാദി ഞാൻ മാത്രം... കഫേ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർഥ അവസാനമായി നൽകിയ സന്ദേശം പുറത്ത്!! സിദ്ധാർഥയുടെ തിരോധാനത്തിന് പിന്നിൽ എന്ത്??</strong>ഞാനൊരു പരാജയപ്പെട്ട ബിസിനസ്സുകാരൻ.. എല്ലാത്തിനും ഉത്തരവാദി ഞാൻ മാത്രം... കഫേ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർഥ അവസാനമായി നൽകിയ സന്ദേശം പുറത്ത്!! സിദ്ധാർഥയുടെ തിരോധാനത്തിന് പിന്നിൽ എന്ത്??

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ കഫേ കോഫി ഡേ ഔട്ട് ലെറ്റുകൾ ഉണ്ട്. ഇന്ത്യയ്ക്ക് പുറമേ ഓസ്ട്രിയ, നേപ്പാൾ, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കഫേ കോഫി ഡേ പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂരിലെ വിത്തൽ മല്യ റോഡിലുള്ള കോഫി ഡേ സ്ക്വയറിലാണ് കഫേ കോഫി ഡേയുടെ ആസ്ഥാനം. കാപ്പി, ചായ, പേസ്ട്രി, പിസ്സ, കപ്പുച്ചിനോ, ബ്രെഡ് തുടങ്ങിയവയാണ് കഫേ കോഫി ഡേ ഔട്ട് ലെറ്റുകളിൽ ലഭിക്കുക. ആറ് രാജ്യങ്ങളിലായി 19,943 പേരാണ് കഫേ കോഫി ഡേ ഔട്ട് ലെറ്റുകളിൽ ജോലി നോക്കുന്നത്.

photo-

4,466.79 കോടി രൂപയുടെ ആസ്തിയുള്ള കഫേ കോഫി ഡേയിൽ 53 ശതമാനം ഷെയറാണ് വി ജി സിദ്ധാർഥയ്ക്ക് ഉള്ളത്. 127.51 കോടി രൂപയായിരുന്നു 2018 - 19 സാമ്പത്തിക വർഷത്തിൽ കഫേ കോഫി ഡേയുടെ ലാഭം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സമീപകാലത്തായി കഫേ കോഫി ഡേ നല്ല നിലയിലായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. മൈൻ‍ഡ് ട്രീയിലെ തന്റെ ഓഹരി 3000 കോടിയോളം രൂപക്ക് സിദ്ധാര്‍ത്ഥ് വിൽക്കാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.

<strong>കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയെ പുഴയിൽ കാണാതായി! ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയുടെ ഉടമ!! ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകൻ!!</strong>കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയെ പുഴയിൽ കാണാതായി! ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയുടെ ഉടമ!! ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകൻ!!

കഴിഞ്ഞ വർഷം സിദ്ധാർഥിന്റെ ബാംഗ്ലൂരിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സിദ്ധാർഥ് കടുത്ത സാമ്പത്തിക - രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഞാനൊരു പരാജയപ്പെട്ട ബിസിനസ്സുകാരനാണ് എന്നും എല്ലാത്തിനും ഉത്തരവാദി ഞാൻ മാത്രമാണ് എന്നുമാണ് കഫേ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർഥ അവസാനമായി നൽകിയ സന്ദേശത്തിൽ പറയുന്നത്. മംഗലാപുരത്തിടുത്തുള്ള നേത്രാവതി ഡാം സൈറ്റിനരികിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ കാണാതായത്.

English summary
All you need to know about India's largest coffee chain Cafe Coffee Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X