അദ്വാനി യുഗത്തിലെ ദല്ലാള്‍, പിന്നെ മോദി വിമര്ശകന്, യശ്വന്ത് സിന്‍ഹ രാഷ്ട്രീയ ജീവിതം ഇങ്ങനെ
ദില്ലി: പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരേസമയം വലിയ അമ്പരപ്പും ഈ തീരുമാനത്തിന് പിന്നിലുണ്ട്. വളരെ നേരിയ സാധ്യത മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ബിജെപിയിലെ സൂപ്പര്‍ സ്റ്റാറായിരുന്ന യശ്വന്ത് സിന്‍ഹ പിന്നീട് മോദി വിമര്‍ശകനായി മാറുന്നതും, പാര്‍ട്ടി വിടുന്നതും ഇതേ അമ്പരപ്പോടെയാണ് പ്രതിപക്ഷ നേതാക്കള്‍ കണ്ടിരുന്നത്. ബിജെപിയോടും സഖ്യകക്ഷികളോടും സിന്‍ഹയെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യം അര്‍ഹിക്കുന്ന തരത്തിലുള്ള സ്ഥാനാര്‍ത്ഥിയായിരിക്കും സിന്‍ഹയെന്ന് പ്രതിപക്ഷം പറയുന്നു.

1937 നവംബര്‍ ആറിനായിരുന്നു സിന്‍ഹയുടെ ജനനം. പട്നയിലായിരുന്നു സ്കൂള്‍-കോളേജ് വിദ്യാഭ്യാസം. 1958ല്‍ മാസ്റ്റേഴ്സ് പഠനം പൊളിറ്റിക്കല്‍ സയന്‍സില്‍ പൂര്‍ത്തിയാക്കിയ സിന്‍ഹ പിന്നീട് പട്ന യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുകയും ചെയ്തു. 1960ല്‍ ഐഎഎസ്സിന് ചേര്‍ന്ന സിന്‍ഹ 24 വര്‍ഷത്തെ കാലയളവില്‍ നിരവധി പദവികള്‍ കൈകാര്യം ചെയ്തു. 1984ല്‍ അദ്ദേഹം ഐഎഎസ് ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. ജനതാ പാര്‍ട്ടിയുടെ അംഗമായിട്ടായിരുന്നു യശ്വന്ത് സിന്‍ഹയുടെ രാഷ്ട്രീയ പ്രവേശം. പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി 1986ല്‍ അദ്ദേഹം നിയമിതനായി 1988ല്‍ രാജ്യസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
വിപി സിംഗിന്റെ നേതൃത്വത്തില്‍ ജനതാദള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ യശ്വന്ത് സിന്‍ഹയായിരുന്നു ജനറല്‍ സെക്രട്ടറി. ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അദ്ദേഹം ധനമന്ത്രിയായിരുന്നു. 1990 മുതല്‍ 1991 വരെയായിരുന്നു ഇത്. ചന്ദ്രശേഖറാണ് ജനതാദള്‍ പിളര്‍ത്തി സമാജ് വാദി ജനത പാര്‍ട്ടിയുണ്ടാക്കിയത്. ബിജെപിയുടെ ദേശീയ വക്താവായി സിന്‍ഹ 1996ല്‍ നിയമിതനായി. 1998ല്‍ ബിജെപി സര്‍ക്കാര്‍ രുപീകരിക്കപ്പെട്ടപ്പോള് ഒരിക്കല്‍ കൂടി അദ്ദേഹം ധനമന്ത്രിയായി. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നായിരുന്നു അദ്ദേഹം സ്ഥിരമായി മത്സരിക്കാറുണ്ടായിരുന്നത്. 2014ല്‍ പക്ഷേ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. പകരം സിന്‍ഹയുടെ മകന് ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു സിന്‍ഹ. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിയെ പുറത്താക്കാന്‍ വാജ്പേയ് തീരുമാനിച്ചിരുന്നുവെന്ന് സിന്‍ഹ വെളിപ്പെടുത്തിയിരുന്നു. അദ്വാനിയാണ് മോദിയെ രക്ഷിച്ചതെന്നും സിന്‍ഹ വ്യക്തമാക്കിയിരുന്നു. മോദിയോട് രാജി ആവശ്യപ്പെടുമെന്നും, അതിന് തയ്യാറാവുന്നില്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാനുമായിരുന്നു വാജ്പേയിയുടെ തീരുമാനം. എന്നാല്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി പറഞ്ഞതോടെ വാജ്പേയ് പിന്നാക്കം പോവുകയായിരുന്നു. മോദി സര്‍ക്കാര്‍ നോട്ടുനിരോധിച്ചപ്പോള്‍ സിന്‍ഹ അതിനെയും വിമര്‍ശിച്ചിരുന്നു. തുഗ്ലക്കിനോടായിരുന്നു സിന്‍ഹ ഇതിനെ ഉപമിച്ചത്.
ബീഹാര്‍ രാഷ്ട്രീയത്തില്‍ നിന്നാണ് ദില്ലിയിലെ സൂപ്പര്‍ സ്റ്റാറായി അദ്ദേഹം മാറിയത്. അധികാര ദല്ലാള്‍ എന്ന വിളിപ്പേരും സിന്‍ഹയ്ക്കുണ്ടായിരുന്നു. 2002ല്‍ വിദേശകാര്യ മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ. അടുത്ത തിരഞ്ഞെടുപ്പില്‍ ഹസാരിബാഗില്‍ സിന്‍ഹ തോറ്റിരുന്നു. അതിനടുത്ത വര്‍ഷം ബിജെപി അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കുകയായിരുന്നു. പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനവും ലഭിച്ചു. ബിജെപിയിലെ തിരുത്തല്‍വാദിയായി. ഒടുവില്‍ 2018ല്‍ പാര്‍ട്ടി വിട്ടു. 2021ല്‍ തൃണമൂലിലും ചേര്‍ന്നു. ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എത്തി നില്‍ക്കുന്നത് വരെയാണ് രാഷ്ട്രീയ ജീവിതം.
-
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications