ലോക്പാല്‍ ബില്‍ അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങള്‍
ദില്ലി: പുതുക്കിയ ലോക്പാല്‍ ബില്ലിന് രാജ്യസഭയുടെ അംഗീകാരം ലഭിച്ചതോടെ ബില്‍ ലോക്‌സഭയുടെ പരിഗണനയ്ക്ക്. 2011 ല്‍ ലോക്‌സഭ പാസാക്കിയ ബില്‍ മാറ്റങ്ങളോടെയാണ് രാജ്യ സഭ അംഗീകരിച്ചത്. അഞ്ചു മണിയ്ക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസായത്.
ജനാധിപത്യത്തെ സംബന്ധിച്ച് നാഴികക്കല്ലായി മാറുമെന്ന് പ്രധാനമന്ത്രി ഉള്‍പ്പടെ പ്രസ്താവിച്ച ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ എന്താണ്. ഇന്ത്യന്‍ ഭരണ നേതൃത്തത്വത്തിന് മുകളില്‍ സദാ നിരീക്ഷണം നടത്തുന്ന ഈ ബില്‍ എങ്ങനെയല്ലാമാണ് സാധാരണക്കാരന് പ്രയോജനമാവുക എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ് ലോക്പാല്‍ ബില്ലിനെപറ്റി ഉയരുന്നത്. ലോക്പാല്‍ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ വായനക്കാര്‍ക്കായി...

ലോകായുക്ത
എല്ലാ സംസ്ഥാനങ്ങളിലും ഒരു വര്‍ഷത്തിനകം തന്നെ ലോകായുക്ത നിലവില്‍ വരണം. ലോകായുക്തയുടെ സ്വഭാവം ഘടനം എന്നിവ നിശ്ചയിക്കുക സംസ്ഥാന സര്‍ക്കാരുകളാണ്.

ലോക്പാലിന്റെ ഘടന
ഒരു ചെയര്‍പേഴ്‌സണും പരമാവധി എട്ടംഗങ്ങളും ഉള്‍ക്കൊളളുന്നതാണ് ലോക്പാല്‍. ഇതില്‍ 50 ശതമാനം അംഗങ്ങളും ജുഡീഷ്യല്‍ അംഗങ്ങളായിരിയ്ക്കണം. ബാക്കി 50 ശതമാനം പേര്‍ പട്ടികജാതി, പട്ടിക വര്‍ഗം മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരാകണം

അഗംങ്ങളെ തെരഞ്ഞെടുക്കല്‍
ലോക്പാല്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയില്‍ പ്രധാനമന്ത്രി, ലോക്‌സഭ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് (ലോക്‌സഭ), ചീഫ് ജസ്‌ററിസ് ഓഫ് ഇന്ത്യ എന്നിവരാണ് കമ്മിറ്റിയിലെ നാല് അംഗങ്ങള്‍. അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് വേണ്ടത്. അഞ്ചാമത്തെ അംഗത്തെ പ്രസിഡന്റിന് നാമനിര്‍ദ്ദേശം ചെയ്യാം. എന്നാല്‍ നിലവിലെ നാല് അംഗങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നവരില്‍ നിന്ന് ഒരാളിനെ മാത്രമേ പ്രസിഡന്റിന് തെരഞ്ഞെടുക്കാന്‍ കഴിയൂ.

മതസ്ഥാപനങ്ങളും ട്രസ്‌ററുകളും
പൊതുജനങ്ങളില്‍ നിന്നും പണം പിരിയ്ക്കുക, വിദേശ ഫണ്ടിംഗ് സ്വീകരിയ്ക്കുകയും ചെയ്യുന്ന സൊസൈറ്റികള്‍ ട്രസ്റ്റുകള്‍ എന്നിവയെ ലോക്പാലില്‍ ഉള്‍പ്പെടുത്തും. എ്ന്നാല്‍ മതപരമായ പ്രവര്‍ത്തനങ്ങളും ചാരിററബിള്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നവരെ ഒഴിവാക്കും

ശിക്ഷവിധി
പരാതി കിട്ടിയാല്‍ ലോക്പാല്‍ ആദ്യം സ്വന്തം നിലയില്‍ അന്വേഷണം നടത്തും. കേസ് നടത്താന്‍ പ്രത്യേക കോടതികളും മറ്റും ലോക്പാലിന് ഉണ്ടായിരിയ്ക്കും

സിബിഐ
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷറുടെ നിര്‍ദ്ദേശ പ്രകാരമാകും പുതിയെ സിബിഐ ഡയറക്ടറെ നിയമിക്കുക. ലോക്പാല്‍ നല്‍കുന്ന കേസുകളില്‍ സിബിഐയെ നിയന്ത്രിയ്ക്കാന്‍ ഇവര്‍ക്ക് അധികാരം ഉണ്ടാകും.

വിചാരണ
ആരോപണ വിധേയരായ അംഗങ്ങളെ ലോക്പാല്‍ സമിതിയ്ക്ക് മുന്‍പില്‍ വിചാരണ ചെയ്യപ്പെടും

പ്രധാനമന്ത്രി
പ്രധാനമന്ത്രി ലോക്പാലിന് കീഴിലായിരിയ്ക്കും

അന്വേഷണം
ലോക്പാലിന്റെ പരിധിയില്‍ വരുന്ന കേസുകളില്‍ അന്വേഷണം 60 ദിവസത്തിനുള്ളില്‍ കേസ് പരിഗണിയ്ക്കുകയും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്യും.

ശിക്ഷ
വ്യാജ പരാതികള്‍ ആരോപണങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിയ്ക്കും. സര്‍ക്കാര്‍ ജീവനക്കാരാണ് ഇത്തരത്തില്‍ പരാതി നല്‍കുന്നതെങ്കില്‍ ഏഴ് വര്‍ഷംവരെ തടവ് ലഭിയ്ക്കും. അഴിമതി ക്രിമനല്‍ കുറ്റം എന്നിവയ്ക്ക് 10 വര്‍ഷത്തെ തടവ ്‌ലഭിയ്ക്കും












Click it and Unblock the Notifications