പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന്... സ്വപ്ന പദ്ധതിയെ കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം
ദില്ലി: സ്വാതന്ത്ര്യ ദിനത്തില്‍ മോദി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലൊന്നാണ് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന്. സെപ്റ്റംബര്‍ 25 അതായത് പണ്ഡിറ്റ് ദിന്ദയാല് ഉപാധ്യായയുടെ ജന്മദിനത്തിലാണ് ഈ പദ്ധതി ആരംഭിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. രാജ്യത്തെ 50 ലക്ഷം പേര്‍ക്ക് നേരിട്ട് ഗുണം കിട്ടുന്ന ആരോഗ്യ പദ്ധതിയാണ് ഇത്. അമേരിക്കയില്‍ ബരാക് ഒബാമ നടപ്പാക്കിയ ഒബാമ കെയര്‍ പോലുള്ള പദ്ധതിക്ക് സമാനമാണ് ഇതും. ഇന്ത്യക്കാര്‍ക്ക് നല്ല ചികിത്സ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന പദ്ധതിയാണിത്. കാര്യമായ രോഗങ്ങള്‍ കാരണം നട്ടം തിരിയുന്ന പത്തുകോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ മോദി കെയര്‍ ആയുഷ്മാന്‍ ഭാരത് സ്കീമിന് സാധിക്കും.

പാവപ്പെട്ടവര്‍ക്കും കാര്യമായ വരുമാനമില്ലാത്ത കുടുംബങ്ങളെയും നഗരങ്ങളില്‍ ശരാശരി ജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഈ പദ്ധി. 8.03 കോടി രൂപ ഗ്രാമീണ മേഖലകളിലും 2.33 കോടി രൂപ നഗരങ്ങളിലുമായിട്ടാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിക്ഷാ പദ്ധതിയാണ് മോദി കെയര്‍ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. പണമില്ലാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സ്വകാര്യ ആശുപത്രികളില്‍ നിന്നോ ചികിത്സ തേടാന്‍ ഇതുവഴി ഗുണഭോക്താക്കള്‍ക്ക് സാധിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമുള്ളതും ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞ ശേഷമുള്ള ചെലവുകളും ആയുഷ്മാന്‍ ഭാരത് സ്കീമിന്റെ പരിധിയില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ 40 ശതമാനവും എന്ന ആനുപാതത്തിലാണ് ഇതിന്റെ പണം കണ്ടെത്തുക. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഇത് പൂര്‍ണമായും കേന്ദ്രത്തിനായിരിക്കും ഉത്തരവാദിത്തമുണ്ടാകുക.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications