അറക്കാന്‍ വാങ്ങിയത് 'അള്ളാഹുവിന്റെ ആടിനെ', ഇപ്പോള്‍ വിലയോ പത്തുലക്ഷം!!
റായ്പൂര്‍: വലിയ പെരുന്നാള്‍ ദിനത്തില്‍ അറക്കാന്‍ വാങ്ങിയത് 'അള്ളാഹുവിന്റെ ആടിനെ'. സംഭവം നടക്കുന്നത് ഛത്തീസ്ഗഡിലെ കൊര്‍ബയിലാണ്. വിവരം അറിഞ്ഞ് ആളുകള്‍ ആടിനെ കാണാനും വാങ്ങാനും ഒഴുകിയെത്തി. ആടിനെ സ്വന്തമാക്കാന്‍ നാട്ടുകാര്‍ പത്തു ലക്ഷം വരെ ഓഫര്‍ ചെയ്തു.
എന്നിട്ടും ഉടമ ആടിനെ വിറ്റില്ല. കൊര്‍ബ സ്വദേശി റസാക്ക് അലി 6,000 രൂപ നല്‍കിയാണ് ആടിനെ വാങ്ങിയത്. പെരുന്നാള്‍ ദിനത്തില്‍ ബലിക്കായി വാങ്ങിയ ആടായിരുന്നു. ആടിന്റെ ശരീരത്തില്‍ അല്ലാഹ് എന്ന് ഉറുദുവില്‍ എഴുതിയിരിക്കുന്നത് പിന്നീടാണ് ശ്രദ്ധയില്‍പ്പെടുന്നത്. റസാക്കിന്റെ മകനാണ് ആടിന്റെ ശരീരത്തില്‍ ഇങ്ങനെയൊന്ന് കാണുന്നത്.

തുടര്‍ന്ന് അള്ളാഹുവിന്റെ ആടെന്ന പേരും ഇതിനു ലഭിച്ചു. സംഭവം കേട്ടറിഞ്ഞെത്തിയ ആളുകള്‍ ആടിന് എത്ര രൂപ വേണമെങ്കിലും തരാമെന്ന് പറയുകയായിരുന്നു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും റസാക്ക് ആടിനെ വില്‍ക്കാന്‍ തയ്യാറായില്ല.
ബ്രൗണ്‍ നിറമുള്ള ശരീരത്തില്‍ വെള്ളപുള്ളികളുള്ള ആടായിരുന്നു അത്. വെള്ള നിറത്തില്‍ അള്ളാഹു എന്ന് എഴുതിയിരിക്കുന്നതായാണ് കണ്ടത്. കോടികള്‍ നല്‍കിയാലും ആടിനെ വില്‍ക്കാന്‍ തയ്യാറല്ലെന്നാണ് ഉടമസ്ഥന്‍ പറയുന്നത്.












Click it and Unblock the Notifications