കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിവേണി സംഗമത്തില്‍ മൂത്രമൊഴിക്കുന്ന എഡിഎമ്മിന്റെ ചിത്രം വൈറല്‍

  • By Anwar Sadath
Google Oneindia Malayalam News

അലഹാബാദ്: പത്രസമ്മേളനത്തില്‍ പങ്കെടുക്കാനായെത്തിയ അലഹാബാദ് എഡിഎം ത്രിവേണി സംഗമത്തില്‍ മൂത്രമൊഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ത്രിവേണി സംഗമസ്ഥലത്ത് നടക്കുന്ന ത്രിവേണി മഹോത്സവവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ ഒ പി ശ്രീവാസ്തവയാണ് നാണക്കേടില്‍ അകപ്പെട്ടിരിക്കുന്നത്.

ശ്രീവാസ്തവ മൂത്രമൊഴിക്കുന്ന ചിത്രം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയായിരുന്നു. ഹിന്ദുക്കള്‍ പുണ്യസ്ഥലമായി കരുതുന്നയിടമാണ് ത്രിവേണി സംഗമം. അതുകൊണ്ടുതന്നെ വിഷയം മതവികാരമായി ഉയര്‍ന്നുവരുമെന്നും ഉറപ്പാണ്. പ്രതിഷേധം തണുപ്പിക്കാനായി ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

adm-urinating-trivenisanga

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥലമാണ് ത്രിവേണി സംഗമമെന്നപേരില്‍ അറിയപ്പെടുന്നത്. ആയിരക്കണക്കിന് തീര്‍ഥാടകര്‍ ദിവസേനയെന്നോണം ഇവിടെ എത്തുന്നുണ്ട്. ഇത്രയും പരിശുദ്ധമായ ഒരിടത്ത് മൂത്രമൊഴിച്ചത് തീര്‍ത്തും അപലപനീയമാണെന്ന നിലപാടിലാണ് പ്രദേശത്തെ ഹിന്ദുമത വിശ്വാസികള്‍.

ത്രിവേണി സംഗമത്തില്‍ മൂത്രമൊഴിച്ച ഉദ്യോഗസ്ഥനെ കളിയാക്കി ട്വീറ്റുകളും പുറത്തുവന്നുകഴിഞ്ഞു. ഒരാള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിക്കുമ്പോള്‍ മറ്റൊരാള്‍ നദിയില്‍ മൂത്രമൊഴിക്കുന്നു. രാജ്യത്ത് മുഴുവന്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരാണെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ഹൈ പ്രഷര്‍ പമ്പ് ഉപയോഗിച്ച് ഗംഗം ക്ലീന്‍ ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥന്നാണ് മറ്റൊരാളുടെ കളിയാക്കല്‍.

English summary
Allahabad ADM caught urinating at 'Triveni Sangam', images go viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X