അലഹബാദിന്‍റെ പേര് മാറ്റാന്‍ യോഗി.. എതിര്‍പ്പുമായി കോണ്‍ഗ്രസ്
ഉത്തര്‍പ്രദേശിലെ പുരാതന നഗരമായ അലഹബാദിനെ ചൊല്ലി യോഗി ആദിത്യനാഥ് സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം മുറുകുന്നു. ചരിത്രനഗരത്തിന്‍റെ പേര് പ്രയാഗ്രാജ് എന്ന് നാമകരണം ചെയ്യാനുള്ള യോഗിയുടെ നീക്കമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. എന്തൊക്കെ സംഭവിച്ചാലും പേര് മാറ്റാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

അതേസമയം പേര് മാറ്റുന്നതിന് ഗവര്‍ണറുടെ അനുമതി ലഭിച്ചുവെന്നാണ് ആദിത്യനാഥ് പറയുന്നത്. എന്നാല്‍ പ്രയാഗ്രാജ് എന്ന പേരില്‍ സര്‍ക്കാര്‍ പുതിയ നഗരം പണിയട്ടേയെന്നും അലഹബാദിന്‍റെ പേര് മാറ്റാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നു.
നഗരത്തിന്‍റെ പേര് മാറ്റിയാല്‍ അലഹബാദ് യൂനിവേഴ്സിറ്റിക്കും അതിന്‍റെ പ്രൗഡി നഷ്ടമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അതേസമയം യോഗിയുടെ നീക്കത്തെ ബിജെപി സ്വാഗതം ചെയ്തു. അക്ബറിന്‍റെയും മുഗള്‍ സാമ്രാജ്യത്തിന്‍റെയും ശേഷിപ്പുകള്‍ കൂടി എടുത്ത് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം.












Click it and Unblock the Notifications