കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലിം പണ്ഡിതന്റെ വസ്ത്രമഴിച്ച് മര്‍ദ്ദിച്ച് പോലീസ്'; യോഗി സര്‍ക്കാരിനെതിരെ ഹൈക്കോടതി ഇടപെടല്‍

Google Oneindia Malayalam News

Recommended Video

cmsvideo
Allahabad HC questions Yogi Govt amid crackdown on CAA-NRC protesters | Oneindia Malayalam

ദില്ലി: പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്തിയ ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടി കോടതി കയറുന്നു. അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാനോട് വിശദീകരണം തേടി. പൗരത്വ പ്രക്ഷോഭകരെ പോലീസ് ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ലഭിച്ച കത്തിന്‍മേലാണ് ഹൈക്കോടതി ഇടപെടല്‍.

വിദേശ മാധ്യമങ്ങളിലടക്കം വന്ന വാര്‍ത്തകളാണ് യോഗി സര്‍ക്കാരിന് തിരിച്ചടിയായത്. നേരത്തെ പോലീസ് ക്രൂരത സംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒന്നിനു പിറകെ ഒന്നായുള്ള കോടതി ഇടപെടല്‍ യോഗി സര്‍ക്കാരിന് തിരിച്ചടിയാണ്. വിശദാംശങ്ങള്‍...

 പോലീസ് നടപടികള്‍ കോടതി കയറുന്നു

പോലീസ് നടപടികള്‍ കോടതി കയറുന്നു

പൗരത്വ പ്രക്ഷോഭകരെ പോലീസ് നേരിട്ട രീതിയാണ് അലഹാബാദ് ഹൈക്കോടതി ചോദ്യം ചെയ്യുന്നത്. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ പോലീസ് നടത്തിയ അതിക്രമം സംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

മറ്റു രണ്ടു കേസുകള്‍

മറ്റു രണ്ടു കേസുകള്‍

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിന് പുറമെ, രണ്ടു കേസുകള്‍ കൂടി പോലീസ് നടപടിക്കെതിരെ അലഹാബാദ് ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. മാധ്യമറിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി കഴിഞ്ഞദിവസം മുംബൈയിലെ അഭിഭാഷകന്‍ കോടതിക്ക് കത്തയച്ചിരുന്നു. കൂടാതെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതുമായി ബന്ധപ്പെട്ടാണ് കോടതി മറ്റൊരു കേസെടുത്തിരിക്കുന്നത്.

യോഗിയുടെ പ്രഖ്യാപനം തിരിച്ചടിക്കുമോ

യോഗിയുടെ പ്രഖ്യാപനം തിരിച്ചടിക്കുമോ

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് വിവേക് ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിനെതിരെ മൂന്ന് നടപടികളും എടുത്തിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രതികരണം ഉടന്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന് യോഗി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

രണ്ടു മാധ്യമറിപ്പോര്‍ട്ടുകള്‍

രണ്ടു മാധ്യമറിപ്പോര്‍ട്ടുകള്‍

മുംബൈയിലെ അഭിഭാഷകന്‍ അജയ് കുമാറാണ് അലഹാബാദ് ഹൈക്കോടതിക്ക് കത്തയച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെയും ദി ടെലഗ്രാഫിന്റെയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയായിരുന്നു കത്ത്. മുസ്ലിങ്ങള്‍ക്കെതിരെ പോലീസ് നടത്തിയ ആക്രമണം സംബന്ധിച്ചായിരുന്നു രണ്ടു റിപ്പോര്‍ട്ടുകളും.

 മുസ്ലിം പണ്ഡിതന് പീഡനം

മുസ്ലിം പണ്ഡിതന് പീഡനം

മുസഫര്‍നഗറിലെ മദ്രസയിലെ മുസ്ലിം പണ്ഡതനെ പോലീസ് അറസ്റ്റ് ചെയ്തു വലിച്ചിഴയ്ക്കുകയും വസ്ത്രമഴിച്ചു മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു ടെലഗ്രാഫ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഇരയായവര്‍ക്ക് കോടതിയെ സമീപിക്കുന്നതിനുള്ള തടസങ്ങള്‍ സൂചിപ്പിക്കുന്ന കത്തില്‍ ഹൈക്കോടതി ഇടപെടലും ആവശ്യപ്പെടുന്നു. മാധ്യമറിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ കത്തില്‍ ആവശ്യപ്പെട്ടു.

കത്തിലെ പ്രധാന ആവശ്യങ്ങള്‍

കത്തിലെ പ്രധാന ആവശ്യങ്ങള്‍

ഉത്തര്‍ പ്രദേശ് പോലീസ് സമരക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച വിരമിച്ച മുതിര്‍ന്ന ജഡ്ജ് അന്വേഷണം നടത്തണം. യുപിയിലെ അല്ലാത്ത മറ്റേതെങ്കിലും പോലീസിന്റെ സഹായവും ജുഡീഷ്യല്‍ കമ്മീഷന് നല്‍കണം. കസ്റ്റഡിയിലെടുത്തവര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ കത്തില്‍ ആവശ്യപ്പെട്ടു.

അമിക്കസ് ക്യൂറിയെ നിയമിച്ചു

അമിക്കസ് ക്യൂറിയെ നിയമിച്ചു

മുംബൈയിലെ അഭിഭാഷകന്റെ കത്ത് അടിസ്ഥാനമാക്കി അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുതിര്‍ന്ന അഭിഭാഷകരായ എസ്എഫ്എ നഖ്‌വി, രമേശ് കുമാര്‍ എന്നിവരെ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറിയായി നിയമിച്ചു. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതും തിരിച്ചടി

ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതും തിരിച്ചടി

പ്രക്ഷോഭം ശക്തമായ വേളയില്‍ ഉത്തര്‍ പ്രദേശില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പുറമെ ആയിരുന്നു ഇത്. ഇന്റര്‍നെറ്റ് ബന്ധം ഇല്ലാത്തത് മൂലം ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടെന്ന് കാണിച്ച ഒരുകൂട്ടം അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ഡിവിഷന്‍ ബെഞ്ചിലാണ് ഈ പരാതിയും എത്തിയത്.

ഭരണഘടനാ ലംഘനം

ഭരണഘടനാ ലംഘനം

ഇന്റര്‍നെറ്റില്ലാത്തത് മൂലം ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയി. ആധുനിക കാലത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇന്റര്‍നെറ്റ് സേവനം. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാകുമെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

മറ്റു വഴികള്‍ തേടണം

മറ്റു വഴികള്‍ തേടണം

ക്രമസമാധാന പാലത്തിന് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയല്ല വേണ്ടത്. മറ്റെന്തെങ്കിലും നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ പ്രതികരണം തേടിയാണ് യോഗി സര്‍ക്കാരിന് ഹൈക്കോടതി മറ്റൊരു നോട്ടീസ് അയച്ചിരിക്കുന്നത്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ പോലീസ് അതിക്രമം സംബന്ധിച്ചാണ് മറ്റൊരു നടപടി.

 കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം

അലിഗഡ് സര്‍വകലാശാലയില്‍ പോലീസ് സ്വീകരിച്ച നടപടി സംബന്ധിച്ച് പരിശോധിക്കാന്‍ ഹൈക്കോടതി ദേശീയ മനുഷ്യാവകശാ കമ്മീഷനോട് ആവശ്യപ്പെട്ടു. അഭിഭാഷകനായ മുഹമ്മദ് അമാന്‍ ഖാന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടല്‍. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച പോലീസ് നടപടി സംബന്ധിച്ച കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജി.

English summary
Allahabad HC questions Yogi govt amid crackdown on CAA protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X