കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണസംഖ്യ മുതല്‍ വാക്‌സിനേഷന്‍ വരെ, യുപി സര്‍ക്കാരിനെ വിറപ്പിച്ച് അലഹബാദ് ഹൈക്കോടതി

Google Oneindia Malayalam News

ലഖ്‌നൗ: കൊവിഡ് രണ്ടാം തരംഗത്തില്‍ യുപി സര്‍ക്കാരിനോട് ചോദ്യങ്ങളുമായി അലഹബാദ് ഹൈക്കോടതി. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ചോദ്യങ്ങള്‍. എല്ലാ ജില്ലയിലും പരാതികള്‍ അറിയുന്നതിനായി മൂന്നംഗ കമ്മിറ്റിയെ 48 മണിക്കൂറിനുള്ളില്‍ നിയമിക്കണമെന്ന നിര്‍ദേശമാണ് ആദ്യം നല്‍കിയത്. പതിനെട്ട് വയസ്സ് മുതലുള്ള വാക്‌സിനേഷന്‍ പട്ടികയില്‍ വരുന്ന നിരക്ഷരരായ തൊഴിലാളികളെയും മറ്റ് ഗ്രാമീണരെയും എങ്ങനെയാണ് വാക്‌സിനേറ്റ് ചെയ്യാന്‍ പോകുന്നതെന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷനായി എത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.

1

യുപി സര്‍ക്കാരിനെ ശരിക്കും ചോദ്യം ചെയ്യുകയായിരുന്നു കോടതി. മരണനിരക്കില്‍ പിഴവുകളുണ്ടെന്നും, യുപി സര്‍ക്കാര്‍ രേഖപ്പെടുത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോടതി നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ മരണനിരക്കും തമ്മില്‍ ഒത്തുപോകുന്നില്ലെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. ഏപ്രില്‍ 19 മുതല്‍ മെയ് രണ്ട് വരെയുള്ള മരണങ്ങള്‍ തിയതി അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഗൊരഖ്പൂര്‍, ലഖ്‌നൗ, പ്രയാഗ് രാജ്, ഗൗതംബുദ്ധ് നഗര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ രേഖപ്പെടുത്തിയ മരണനിരക്കിനേക്കാള്‍ വ്യത്യാസമുണ്ടാവുമെന്നും കോടതി പറഞ്ഞു.

നേരത്തെ ഹൈക്കോടതി യുപിയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായ ഒമ്പത് ജില്ലകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചിരുന്നു. ഇവര്‍ നോഡല്‍ ഓഫീസര്‍മാരെ പോലെ പ്രവര്‍ത്തിച്ച് എല്ലാ വാരാന്ത്യത്തിലും കൊവിഡ് സാഹചര്യത്തെ കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഏന്തെങ്കിലും രോഗലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അയാള്‍ പിന്നീട് മരിക്കുകയും ചെയ്താല്‍, അയാളെ കൊവിഡ് മരണങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. റിപ്പോര്‍ട്ട് കിട്ടിയ ശേഷമല്ല അത് ഉള്‍പ്പെടുത്തേണ്ടത്. ശവസംസ്‌കാരം അടക്കം പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം

ഗ്രാമീണ മേഖലകളില്‍ പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കാം. ഇവരാണ് കോടതി നിയമിച്ച കമ്മിറ്റിയെ കാര്യങ്ങള്‍ അറിയിക്കേണ്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി കൊവിഡ് ബാധിച്ച മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും ഉണ്ടാവണമെന്നാണ് നിര്‍ദേശം. 30 ലക്ഷം നല്‍കുമെന്നായിരുന്നു യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 77 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കണക്ക്. ഇനിയും അത് വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ

Recommended Video

cmsvideo
Late Modi Bhakt Amit Jaizwal's family against Modi | Oneindia Malayalam

English summary
allahabad high court ask question to up government, vaccine plan and compensation included
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X