Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാനെതിരായ ദേശസുരക്ഷാ നിയമം (എന്‍എസ്എ) അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. നിയമവിരുദ്ധമായിട്ടാണ് കഫീല്‍ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അലിഗഡ് സര്‍വകലാശാലയിലെ പരിപാടിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഫീല്‍ ഖാനെതിരെ ദേശസുരക്ഷ നിയമം ചുമത്തിയിരുന്നത്.

Recommended Video

cmsvideo
    Dr Kafeel Khan Set for Immediate Release | Oneindia Malayalam

    നേരത്തെ കഫീല്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് എന്‍എസ്എ ചുമത്തി വീണ്ടും തടവിലിടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. വിശദാംശങ്ങള്‍....

    സുപ്രീംകോടതി ഇടപെടല്‍

    സുപ്രീംകോടതി ഇടപെടല്‍

    ഹര്‍ജിയില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കഫീല്‍ ഖാന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രണ്ടാഴ്ച്ചക്കകം തീര്‍പ്പ് കല്‍പ്പിക്കാന്‍ സുപ്രീംകോടതി അലാബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ന് കോടതി തീരുമാനം വന്നിരിക്കുന്നത്.

    എന്‍എസ്എ ചുമത്തിയാല്‍

    എന്‍എസ്എ ചുമത്തിയാല്‍

    എന്‍എസ്എ ചുമത്തിയാല്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ 12 മാസം വരെ കുറ്റം ചുമത്താതെ തടവിലിടാന്‍ സാധിക്കും. പ്രതി പുറത്തിറങ്ങിയാല്‍ ഭീഷണിയാണ് എന്ന് സര്‍ക്കാരിന് കോടതിയെ അറിയിക്കാം. എന്നാല്‍ കഫീല്‍ ഖാന്റെ കാര്യത്തില്‍ ഭീഷണിയുടെ ഭാഗമില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

    മൂന്ന് തവണ നീട്ടി

    മൂന്ന് തവണ നീട്ടി

    എന്‍എസ്എ ചുമത്തിയ ശേഷം മൂന്ന് തവണയാണ് കഫീല്‍ ഖാന്റെ തടവ് കാലാവധി നീട്ടിയത്. രണ്ടാംതവണ നീട്ടിയ പരിധി ആഗസ്റ്റ് 13ന് അവസാനിച്ചിരുന്നു. ഉപദേശക സമിതിയുടെയും അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിന്റെയും റിപ്പോര്‍ട്ട് പരിഗണിച്ച ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ഇനിയും മൂന്ന് മാസം കൂടി തടവ് നീട്ടിയിരുന്നു. ഇതു പ്രകാരം നവംബര്‍ 13 വരെയാണ് തടവില്‍ കഴിയേണ്ടത്. ഇതിനെതിരെയാണ് കഫീല്‍ ഖാന്റെ മാതാവ് കോടതിയെ സമീപിച്ചത്.

    പുറത്തിറങ്ങാനിരിക്കെ...

    പുറത്തിറങ്ങാനിരിക്കെ...

    കഴിഞ്ഞ ഡിസംബറിലാണ് കഫീല്‍ ഖാന്‍ വിവാദ പ്രസംഗം നടത്തിയെന്ന് ആരോപിക്കുന്നത്. ജനുവരിയില്‍ മുംബൈയിലെത്തിയ യുപി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങാനിരിക്കെയാണ് ഫെബ്രുവരിയില്‍ എന്‍എസ്എ ചുമത്തിയത്. പിന്നീട് തടവ് സര്‍ക്കാര്‍ തുടര്‍ച്ചയായി നീട്ടുകയായിരുന്നു. നിലവില്‍ മഥുരയിലെ ജയിലിലാണ് അദ്ദേഹം.

    അജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങി

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+