കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി സര്‍ക്കാരിന് തിരിച്ചടി; ഒബിസി സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

Google Oneindia Malayalam News

ലഖ്‌നൗ: നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒ ബി സി സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ച് അലഹാബാദ് ഹൈക്കോടതി. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ കരട് വിജ്ഞാപനം റദ്ദാക്കുകയും ഒ ബി സികള്‍ക്ക് സംവരണം കൂടാതെ തെരഞ്ഞെടുപ്പ് നടത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് സൗരവ് ലവാനിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) സംവരണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡിസംബര്‍ 5 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനമാണ് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് റദ്ദാക്കിയത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ് ഫോര്‍മുല പാലിക്കാതെ ഒബിസി സംവരണ കരട് തയ്യാറാക്കിയതിനെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി.

SSDA

സംവരണം നിശ്ചയിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി ഫോര്‍മുല പിന്തുടരണമെന്നും ഒ ബി സികളുടെ രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിക്കാന്‍ സമര്‍പ്പിത കമ്മീഷനെ രൂപീകരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ദ്രുത സര്‍വേ നടത്തിയെന്നും ട്രിപ്പിള്‍ ടെസ്റ്റ് ഫോര്‍മുല പോലെ മികച്ചതാണ് ഇത് എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

12 ഭാര്യമാര്‍, 102 കുട്ടികള്‍, 568 പേരക്കുട്ടികള്‍..; ഇനി കുടുംബാസൂത്രണമാകാം എന്ന് 67 കാരന്‍, 'ചെലവ് താങ്ങില്ല12 ഭാര്യമാര്‍, 102 കുട്ടികള്‍, 568 പേരക്കുട്ടികള്‍..; ഇനി കുടുംബാസൂത്രണമാകാം എന്ന് 67 കാരന്‍, 'ചെലവ് താങ്ങില്ല

രണ്ടാഴ്ചയായി സ്റ്റേ ചെയ്ത നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിഷയത്തില്‍ ലഖ്‌നൗ ബെഞ്ച് ശനിയാഴ്ചയാണ് വാദം പൂര്‍ത്തിയാക്കിയത്. ത്രിതല നഗര തദ്ദേശ തെരഞ്ഞെടുപ്പിനായി 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും 200 മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും 545 നഗര്‍ പഞ്ചായത്തുകളിലെയും മേയര്‍മാരുടെ സംവരണ സീറ്റുകളുടെ താല്‍ക്കാലിക പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ആദ്യം പുറപ്പെടുവിച്ചിരുന്നു.

ആഗ്രഹിച്ചതെന്തും നടക്കും.. ബംപര്‍ ലോട്ടറി പോലും അടിച്ചേക്കാം, ഭാഗ്യദേവത തൊട്ടരികെ; ഈ രാശിക്കാരാണോ നിങ്ങള്‍ആഗ്രഹിച്ചതെന്തും നടക്കും.. ബംപര്‍ ലോട്ടറി പോലും അടിച്ചേക്കാം, ഭാഗ്യദേവത തൊട്ടരികെ; ഈ രാശിക്കാരാണോ നിങ്ങള്‍

ഒപ്പം ഏഴ് ദിവസത്തിനകം നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും തേടുകയും ചെയ്തിരുന്നു. ഡിസംബര്‍ 5 ലെ കരട് പ്രകാരം, അലിഗഡ്, മഥുര-വൃന്ദാവന്‍, മീററ്റ്, പ്രയാഗ്രാജ് എന്നീ നാല് മേയര്‍ സീറ്റുകള്‍ ഒ ബി സി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ അലിഗഡിലെയും മഥുര-വൃന്ദാവനിലെയും മേയര്‍ സ്ഥാനങ്ങള്‍ ഒ ബി സി വനിതകള്‍ക്കായാണ് സംവരണം ചെയ്തിട്ടുള്ളത്.

അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്

കൂടാതെ, 200 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 54 ചെയര്‍പേഴ്‌സണ്‍ സീറ്റുകള്‍ 18 ഒബിസി സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ സംവരണം ചെയ്തിട്ടുണ്ട്. 1545 നഗരപഞ്ചായത്തുകളിലെ ചെയര്‍പേഴ്സണ്‍ സീറ്റുകളില്‍ 49 ഒബിസി വനിതകള്‍ ഉള്‍പ്പെടെ 147 സീറ്റുകള്‍ ഒ ബി സി സ്ഥാനാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കാനുള്ള ബി ജെ പി സര്‍ക്കാരിന്റെ ഗൂഢാലോചനയാണിത് എന്ന് ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് സമാജ്വാദി പാര്‍ട്ടി വക്താവ് സുനില്‍ സിംഗ് സാജന്‍ പറഞ്ഞു.

English summary
Allahabad High Court ordered holding the polls without reservation for the OBCs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X