കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പന്ന കുടുംബത്തിലുള്ളവരുടെ മൃതദേഹം ഇങ്ങനെ സംസ്‌കരിക്കുമോ? ഹത്രാസില്‍ ചോദ്യവുമായി കോടതി

Google Oneindia Malayalam News

ലഖ്‌നൗ: ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം സംസ്‌കരിച്ച പോലീസ് നടപടിക്കെതിരെ അലഹാബാദ് ഹൈക്കോടതി. ധനിക കുടുംബത്തിലുള്ള പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംസ്‌കരിക്കുമായിരുന്നോ എന്ന് കോടതി പോലീസിനോട് ചോദിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സീമ കുശ്വാഹയാണ് ഹൈക്കോടതിയില്‍ നടന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജില്ലാ കളക്ടര്‍ പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചിരുന്നു. അര്‍ധരാത്രി മൃതദേഹം സംസ്‌കരിച്ചതിന്റെ ഉത്തരവാദിത്തം കളക്ടര്‍ ഏറ്റെടുത്തു.

h

ഹത്രാസ് സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിനാണ് അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. മരിച്ച വ്യക്തിയുടെയും കുടുംബത്തിന്റെയും മൗലിക അവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

മാതാവിനൊപ്പം പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവതിയെ നാല് ഉന്നത ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്നാണ് ആരോപണം. യുവതിയെ മരണ തുല്യമാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഹത്രാസിലെ ആശുപത്രിയിലും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജ്ങ് ആശുപത്രിയിലും ചികില്‍സ നല്‍കിയെങ്കിലും യുവതി മരിച്ചു. തുടര്‍ന്ന് പോലീസ് അര്‍ധരാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അവസാനമായി കാണാന്‍ കുടുംബത്തെ അനുവദിച്ചില്ല. ഈ സമയം സംസ്‌കാരം നടത്തരുത് എന്ന കുടുംബത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. കുടുംബങ്ങളെ ബന്ദികളാക്കിയാണ് സംസ്‌കാരം നടത്തിയത് എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയത്; ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും ഹൈക്കോടതിയെ ബോധിപ്പിച്ചത്...വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയത്; ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും ഹൈക്കോടതിയെ ബോധിപ്പിച്ചത്...

ഹിന്ദു ആചാരങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സംസ്‌കാരം നടന്നതെന്ന് കോടതി നിരീക്ഷിച്ചു. മനുഷ്യാവകാശം ലംഘിക്കപ്പെട്ടോ, ഹിന്ദു ആചാര പ്രകാരമാണോ മൃതദേഹം പോലീസ് സംസ്‌കരിച്ചത്, നിയമവിരുദ്ധ നടപടിക്രമങ്ങളാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതി പരിശോധിക്കുന്നത്. കേസ് നവംബര്‍ 2ന് വീണ്ടും പരിഗണിക്കും. ഈ ദിവസം എഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

Recommended Video

cmsvideo
Hathras Case: BJP's Shobha Surendran supports Yogi Adithyanath | Oneindia Malayalam

English summary
Allahabad High Court Questions Hathras Cremation'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X